Connect with us

india

കിഷന്‍ഗഞ്ചില്‍ മുസ്‌ലിം വോട്ട് 70%; ലീഡ് ചെയ്യുന്നത് ബിജെപി- ഉവൈസി ഇഫക്ട്!

മൂന്നാം സ്ഥാനത്താണ് ഉവൈസിയുടെ സ്ഥാനാര്‍ത്ഥിയുള്ളത്. പിടിച്ച വോട്ട് 3406.

Published

on

പട്‌ന: ബിഹാറില്‍ എഴുപത് ശതമാനവും മുസ്‌ലിം വോട്ടുള്ള കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങ്. 1.15ലെ കണക്കുകള്‍ പ്രകാരം 4740 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവര്‍ക്കുള്ളത്. മഹാസഖ്യത്തിന് കിട്ടേണ്ട 18.59 ശതമാനം വോട്ടാണ് ഇതുവരെ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഖമറുല്‍ ഹുദ നേടിയത്.

ഉച്ചവരെയുള്ള കണക്കു പ്രകാരം 12748 വോട്ടാണ് സ്വീറ്റി സിങിന് കിട്ടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇജ്ഹാറുല്‍ ഹുസൈന് 7043 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്താണ് ഉവൈസിയുടെ സ്ഥാനാര്‍ത്ഥിയുള്ളത്. പിടിച്ച വോട്ട് 3406. 2015ല്‍ കോണ്‍ഗ്രസിന്റെ ഡോ മുഹമ്മദ് ജാവേദ് ജയിച്ച മണ്ഡലമാണിത്. 8609 വോട്ടായിരുന്നു ഭൂരിപക്ഷം.

മുഹമ്മദ് ജാവേദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കിഷന്‍ഗഞ്ചിലെ നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹുദ ജയിക്കുകയും ചെയ്തു. ബിഹാറിന്റെ വടക്കു കിഴക്കന്‍ മൂലയിലാണ് കിഷന്‍ഗഞ്ച് ജില്ല സ്ഥിതി ചെയ്യുന്നത്. അതിവസിക്കുന്നവരില്‍ നാലില്‍ മൂന്ന് ശതമാനവും മുസ്‌ലിംകളാണ്. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക ജില്ലകളില്‍ ഒന്നു കൂടിയാണ് കിഷന്‍ഗഞ്ച്.

അതിനിടെ, ബിഹാറില്‍ 12 മണി വരെ എണ്ണിയത് 17 ശതമാനത്തില്‍ താഴെ വോട്ടു മാത്രം. കോവിഡിന്റെ സാഹചര്യത്തിലാണ് വോട്ടെണ്ണലിന് പതിവു വേഗം കൈവരാനാകാത്തത്. എണ്ണിയതില്‍ എന്‍ഡിഎയ്ക്ക് 38 ഉം മഹാസഖ്യത്തിന് 36 ഉം ശതമാനം വോട്ടാണ് കിട്ടിയിട്ടുള്ളത്.

സംസ്ഥാനത്ത് മൊത്തം 4.2 കോടി വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് നല്‍കുന്ന കണക്കു പ്രകാരം ഇതുവരെ എണ്ണിയത് 55 ലക്ഷം വോട്ടുകള്‍ മാത്രമാണ്. 242 സീറ്റുകളില്‍ ഓരോ സീറ്റിലും ശരാശരി എണ്ണിയത് ഇരുപത്തിരണ്ടായിരം വോട്ടുകള്‍ മാത്രം. ഓരോ മണ്ഡലത്തിലും 1.73 ലക്ഷം വോട്ടുകള്‍ ശരാശരി പോള്‍ ചെയ്യപ്പെട്ടു എന്നാണ് കണക്ക്.

സംസ്ഥാനത്തെ 23 സീറ്റിലെ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. മൊത്തം 67 സീറ്റുകളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ഫലം മാറി മറിയാം എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ 243 അംഗ സഭയില്‍ 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 104 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ചിടത്തും മറ്റു കക്ഷികള്‍ പത്തു സീറ്റിലും മുമ്പില്‍ നില്‍ക്കുന്നു.

ബിജെപിയിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കുന്നത്. 73 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. ആര്‍ജെഡി 66 സീറ്റിലും ജെഡിയു 47 സീറ്റിലും മുമ്പിട്ടു നില്‍ക്കുന്നു. 23 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

Trending