Connect with us

News

ഫലസ്തീന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ 2008 മുതല്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 6000 മുകളില്‍

യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്.

Published

on

യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ 2008 മുതല്‍ ഇതുവരെ 6000 ത്തിന് മുകളില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍. അതേസമയം 1000ത്തോളം ഇസ്രാഈലികളും മരണപ്പെട്ടിരിക്കുന്നു.

യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്. 2329 പേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്. ഇതേസമയം ഇസ്രഈല്‍ 88 പേര്‍ മരണപ്പെട്ടു. അതിന് താഴെ 2010ല്‍ നടന്ന ആക്രമണത്തിലാണ് കൂടുതല്‍ മരണം 1066 പേരാണ് ആ വര്‍ഷം മരണപ്പെട്ടത്. ഇതിന് മുന്‍പും ശേഷവുമായി വീണ്ടും ഒരുപാട് മരണങ്ങള്‍.

ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ ഇതിനോടകം തന്നെ 600ന് മുകളില്‍ ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്കുകള്‍.
2008 മുതൽ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ

 

. 2008 ൽ – 899
. 2010 – 1066
. 2012 – 260
. 2014 – 2329
. 2018- 300
. 2021 – 349
. 2023 (ഒക്ടോബർ 6വരെ ) – 227
. ഒക്ടോബർ 7 ,8 ,9 – 560

ഇസ്രഈല്‍ ഭാഗത്ത്

. 2008 – 33
. 2014 – 88
. 2020 – 3
. 2023 ഒക്ടോബർ 6 വരെ -26
. ഒക്ടോ 7 ,8 ,9 -900

ഇതിനിടയിലും മരണങ്ങൾ കുറച്ച് നടന്നിട്ടുണ്ട്.
(കണക്കുകൾ യു.എൻ മനുഷ്യാവകാശ – പുനരധിവാസ ഓഫീസർ പ്രകാരം )

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

kerala

വയനാടിന് പ്രിയങ്കരിയായി പ്രിയങ്ക മുന്നേറുന്നു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടിന്റെ ആധികാരിക ഭൂരിപക്ഷം.

Published

on

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടിന്റെ ആധികാരിക ഭൂരിപക്ഷം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു.

 

പ്രിയങ്ക ഗാന്ധി – 612020  (lead 404619)

സത്യൻ മൊകേരി – 207401

നവ്യ ഹരിദാസ് – 108080

Continue Reading

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

Trending