Connect with us

kerala

സംസ്ഥാനത്ത് 5533 കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്‍ഷൂറന്‍സ് ഉള്ളത് 2300 എണ്ണത്തിന് മാത്രം

1,194 എണ്ണത്തിന് 15 വർഷത്തിലധികം പഴക്കം

Published

on

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകൾ അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ചിലതെങ്കിലും ബസിന്റെ കാലപ്പഴക്കവും ഫിറ്റ്നസ് ഇല്ലായ്മയും കൂടി കാരണമായി ഉണ്ടാകുന്നതാണ് എന്നതാണ് വസ്തുത. ഇത്തരത്തിൽ കെഎസ്ആര്‍ടിസി ബസുകളുടെ മോശം അവസ്ഥ വെളിവാക്കുന്നതാണ് പുതിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

നിലവിൽ സംസ്ഥാനത്ത് പെര്‍മിറ്റുള്ള 5533 ബസുകളിൽ  1,194 എണ്ണം 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി  ജയദേവ് നൽകിയ വിവരാവകാശ അപേക്ഷയ് ലഭിച്ച മറുപടിയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

അതേസമയം, കെസ്ആര്‍ടിസിയുടേതായി ആകെ നിരത്തിലുള്ള 5533 എണ്ണത്തിൽ 444 കെ സ്വിഫ്റ്റ് ബസുകളടക്കം 2345 എണ്ണത്തിന് മാത്രമാണ് ഇൻഷൂറൻസ് പരിരക്ഷയുള്ളതെന്നുള്ള ഗൗരവമുള്ള കാര്യവും വിവരാവാകശ രേഖയിൽ വ്യക്തമാക്കുന്നു.  ഇൻഷുറൻസ് പരിരക്ഷയുള്ള 2,300 ബസുകളിൽ 1,902 ബസുകൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ മാത്രമാണുള്ളത് (അതായത് ബസിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല).

ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ബസുകൾ അപകടമുണ്ടാക്കിയാലുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ചട്ടപ്രകാരം നഷ്ടപരിഹാരം  കെഎസ്ആർടിസി തന്നെയാണ് നൽകുന്നതെന്നും രേഖയിൽ പറയുന്നു.  കെഎസ്ആര്‍ടിസി ബസുകൾ പ്രതിദിനം ശരാശരി 10 അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലാണ് ഇത്. 2016 മുതൽ നൽകിയ നഷ്ടപരിഹാരത്തിന്റെ കൃത്യമായ വിവരങ്ങളും കെഎസ്ആര്‍ടിസി സൂക്ഷിച്ചിട്ടില്ല.

kerala

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി; ജീവനക്കാരന് സസ്‌പെന്‍ഷന്‍

താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്

Published

on

തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്

ഇക്കഴിഞ്ഞ ആഴ്ച്ച അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു.

Continue Reading

kerala

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു; സമരം അവസാനിപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍

മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്

Published

on

വനിതാ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി ഉദ്യോഗാര്‍ഥികള്‍. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്. സര്‍ക്കാരിനെതിരെ വിവിധ രീതിയില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തിരുന്നു.

അവസാന ദിവസം പ്രതീക്ഷ അണഞ്ഞ ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.സമരത്തിന് മുമ്പ് എ.കെ ജി സെന്ററില്‍ എത്തിയപ്പോള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്താലും കുഴപ്പമില്ല എന്ന മറുപടിയാണ് സിപിഎം നേതാക്കളില്‍ നിന്ന് ലഭിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. 967 പേരു ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്നും 337 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍

ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്

Published

on

സംസ്ഥാനത്ത് ഇത്തവണ 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 154 .7 (62 % ) മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

 

Continue Reading

Trending