Connect with us

kerala

കരാർ ലംഘിച്ച് ഒടിടി റിലീസ്; നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ഫിയോക്

റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.

Published

on

കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കും സംവിധായകർക്കും നോട്ടീസ് നൽകുമെന്നും ,ഭാരവാഹികൾ പറഞ്ഞു

റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ചിത്രം ഒടിടിക്ക് കൊടുത്താൽ ആ നിർമാതാവിന്റെ ചിത്രം ഇനി തീയേറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. പ്രേക്ഷകരെയും തിയേറ്റർ ഉടമകളെയും പറ്റിക്കുന്ന നിലപാട് പാടില്ലെന്നും ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.

kerala

വയനാട് ദുരന്തം; കേരളത്തിന് 530 കോടിയുടെ സഹായം നല്‍കിയെന്ന് അമിത് ഷാ

അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എന്‍.ഡി.ആര്‍.എഫില്‍ നിന്നും 215 കോടി സഹായം നല്‍കിയെന്നും മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 153 കോടി രൂപയുടെ അധിക സഹായവും നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ദുരന്തസമയത്ത് രാഷ്ട്രീയമില്ലെന്നും 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതില്‍ 530 കോടിയുടെ സഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്‌സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്‌കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.

അതേസമയം അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

 

Continue Reading

kerala

‘വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുത്’: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷയെ നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

മധ്യവേനല്‍ അവധി ആരംഭിക്കുകയാണെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷയെ നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും എംവിഡി ഓര്‍മ്മപ്പെടുത്തി.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ 11168 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുവനയില്‍ ഡ്രൈവിങ്ങിനാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് കുറിച്ചു.

ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍
* ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
* നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും
* നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ .
* 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

 

 

Continue Reading

kerala

വയനാട്ടില്‍ വന്‍ ലഹരിവേട്ട; 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

Published

on

വയനാട്ടില്‍ വന്‍ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.

അതേസമയം കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളില്‍ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 കൊല്ലം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രതികള്‍ ഒരു തവണ കൂടി കുറ്റം ചെയ്താല്‍ വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ബംഗളൂരുവില്‍ നിന്നും എത്തിച്ച് കോഴിക്കോട് വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ നീക്കം.

 

 

Continue Reading

Trending