Connect with us

News

ഓസ്‌കര്‍ ജേതാവായ ഫലസ്തീന്‍ സംവിധായകന് മര്‍ദനം; ഇസ്രാഈല്‍ സൈന്യം തടവിലാക്കി

ഇന്നലെ  അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍ ഹംദാനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇസ്രാഈല്‍ അദ്ദേഹത്തെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്. 

Published

on

ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരിലൊരാളായ ഹംദാന്‍ ബല്ലാലിനെ ഇസ്രാഈല്‍ സൈന്യം തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇന്നലെ  അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍ ഹംദാനെ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഇസ്രാഈല്‍ അദ്ദേഹത്തെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.

ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഒരു സൈനിക താവളത്തില്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പക്ഷേ ഇതുവരെ ഹംദാനുമായി സംസാരിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇന്നലെ റമസാന്‍ വ്രതം അവസാനിച്ചതിന് തൊട്ട്പിന്നാലെയാണ് അക്രമികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചതെന്ന് ചിത്രത്തിന്റെ മറ്റൊരു സംവിധായകനും ഹംദാന്റെ സുഹൃത്തുമായ ബാസല്‍ അദ്ര പറഞ്ഞു.

ഗ്രാമത്തില്‍ പതിവായി ആക്രമണം നടത്തുന്ന ഒരു കുടിയേറ്റക്കാരന്‍ സൈന്യത്തോടൊപ്പം ഹംദാന്റെ വീട്ടിലേക്ക് വരികയും അദ്ദേഹത്തിനെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പട്ടാളക്കാര്‍ ഹംദാനെ കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിലേക്ക് കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും ബാസല്‍ അദ്ര വ്യക്തമാക്കി.

ഓസ്‌കാര്‍ വേദിയില്‍ നിന്ന് തിരിച്ചെത്തിയെത്തിയത് മുതല്‍ എല്ലാ ദിവസവും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും ബാസല്‍ അദ്ര കൂട്ടിച്ചേര്‍ത്തു. സിനിമ നിര്‍മിച്ചതിന്റെ പ്രതികാരമാണിതെന്നാണ് അദ്ര അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് കെ.എം കാദര്‍ മൊയ്തീന്‍

വഖഫ് ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.

Published

on

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം കാദര്‍ മൊയ്തീന്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. തമിഴ്‌നാട്‌ സെക്രട്ടേറിയറ്റില്‍ വെച്ച് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് മുനീറുല്‍ മില്ലത്ത് പ്രൊഫസര്‍ കാദര്‍ മൊയ്തീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അബൂബക്കര്‍, സംസ്ഥാന സെക്രട്ടറി അടുതുറൈ എ. എം ഷാജഹാന്‍, എന്നിവര്‍ എം.കെ സ്റ്റാലിനെ കാണുകയും വഖഫ് ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.

 

Continue Reading

kerala

ബാര്‍ ലൈസന്‍സ്: തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പണപ്പിരിവാണ് സി.പി.എം ലക്ഷ്യമെന്ന് വിഡി സതീശന്‍

പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്‌സൈസ് മന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനത്തില്‍ ആസൂത്രിതമായി അഴിമതി നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പണപ്പിരിവാണ് സി.പി.എം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്‌സൈസ് മന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാസിഫിക്കേഷന്‍ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസന്‍സ് പുതുക്കി നല്‍കുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മനഃപൂര്‍വം പരിശോധന വൈകിപ്പിക്കുന്ന 23 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അഴിമതി മാത്രം ലക്ഷ്യമിട്ട് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാറുകള്‍ അനുവദിച്ചാണോ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യവര്‍ജ്ജനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയുടെ കേന്ദ്രമായി എക്‌സൈസ് വകുപ്പ് മാറിയിരിക്കുകയാണെന്നും എക്‌സൈസ് വകുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഗോധ്ര തീപിടിത്തത്തിന് പിന്നില്‍ മുസ്ലിം ‘തീവ്രവാദികളാണെന്ന’ സിദ്ധാന്തം പ്രചരിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഡല്‍ഹി കമ്മീഷണറായിരുന്ന രാകേഷ് അസ്താന: ആര്‍.ബി ശ്രീകുമാര്‍

തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്.

Published

on

ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തിന് നേതൃത്വം നൽകിയതും തീപിടിത്തത്തിന് പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്ന സിദ്ധാന്തം പ്രചരിപ്പിച്ചതും മോദി സർക്കാരിൻ്റെ പ്രത്യേക താത്പര്യപ്രകാരം ഡൽഹി പൊലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്‌താനയാണെന്ന് കലാപസമയത്ത് ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണിത് പറയുന്നത്.

‘ഗോധ്ര കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ചില മുസ്‌ലിം ‘തീവ്രവാദികൾ’ അമ്പത് ലിറ്ററോളം മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചിരുന്നെന്നും ഈ മണ്ണെണ്ണ ഉപയോഗിച്ചാണ് സബർമതി എക്സ്പ്രസിന് തീകൊളുത്തിയതെന്നുമായിരുന്നു അസ്‌താനയുടെ കണ്ടെത്തൽ. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ബി. ജോയിന്റ് ഡയറക്‌ടർ രാജേന്ദ്രകുമാർ ഇതിലേക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയേയും കൊണ്ടുവന്നു,’ ആർ.ബി ശ്രീകുമാർ പറഞ്ഞു.

യഥാർത്ഥത്തിൽ ട്രെയിനിൽ ആക്രമണം ഉണ്ടായത് ഗോധ്രയിൽ നിന്നല്ലായിരുന്നു. തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്. രാവിലെ 7:20നും 7:25നുമിടയിലാണ് ആക്രമണം നടന്നതെന്തന്നാണ് റിപ്പോർട്ടുകളിലുള്ളത്. സിഗ്നൽ ഹാലിയയിൽ വെച്ചാണ് ഈ സംഭവമുണ്ടായത്. ഇവിടെ റെയിൽപ്പാളം തറനിരപ്പിൽനിന്ന് നല്ല ഉയരത്തിലാണ് പതിനഞ്ചടിയെങ്കിലും ഉയരമുണ്ടാവും. താഴെ നിന്ന് കല്ലൊക്കെ വലിച്ചെറിയാനാവും എന്നാൽ തീപ്പന്തമൊന്നും തീവണ്ടിയുടെ ഉള്ളിലേക്ക് വലിച്ചെറിയാനാവില്ല. അതായത് പുറത്തുനിന്ന് പെട്രോൾ ബോംബോ അതുപോലുള്ള സാധനങ്ങളോ തീവണ്ടിക്കുള്ളിലേക്ക് വലിച്ചെറിയാനാവില്ല എന്നർത്ഥം.

ഒന്നുകിൽ പുറത്തുനിന്നാരോ ഉള്ളിൽ കയറി തീവെച്ചിരിക്കണം. അല്ലെങ്കിൽ കോച്ചിനുള്ളിൽനിന്ന് തന്നെ തീ പടർന്നിരിക്കണം. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വന്നപ്പോൾ അന്ന് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനർജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളിൽനിന്നു തന്നെയാണെന്നായിരുന്നു ബാനർജി കമ്മീഷന്റെ നിഗമനം. പക്ഷേ, ഈ റിപ്പോർട്ട് പുറത്ത് വിടുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമെന്ന് പറയപ്പെടുന്നത് ഗോധ്രയിൽവെച്ച് സബർമതി എക്‌സ്പ്രസിന് 2002 ഫെബ്രുവരി 27ന് തീ പിടിച്ചതാണ്. എങ്ങനെയാണ് ഈ തീപ്പിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണുള്ളത്. അപകട ദിവസം ഈ ട്രെയിനിലുണ്ടായിരുന്ന യു.പിയിൽ നിന്നുള്ള പോലീസുകാരുടെ മൊഴിയെടുത്തില്ലായിരുന്നുവെന്ന് ആർ.ബി ശ്രീകുമാർ പറയുന്നു.

അന്ന് യു.പിയിൽ ഇന്റലിജൻസ് വിഭാഗം മേധാവി തന്റെ ബാച്ച് മേറ്റായിരുന്നെന്നും അയോദ്ധ്യയിൽ നിന്ന് വരും വഴി ഗുജറാത്തിൽ നിന്നുള്ള കർസേവകർ പലയിടങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യു.പി. പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള നാല് പൊലീസുകാരെ സബർമതി എക്‌സ്പ്രസിൽ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുറത്ത് നിന്നാരോ തീവണ്ടിയുടെ ഉള്ളിൽ കയറി തീവെച്ചതാണെന്നൊരു സംശയമുണ്ടെന്നും അതേസമയം തന്നെ ഭക്ഷണമുണ്ടാക്കുന്നതിനും മറ്റുമായി കർസേവകർ കൊണ്ടുവന്ന സ്റ്റൗവ്വിൽ നിന്നാണ് തീ പടർന്നതെന്നും വാദമുണ്ടെന്നും ആർ.ബി ശ്രീകുമാർ പറഞ്ഞു.

യഥാർത്ഥത്തിൽ ട്രെയിനിൽ ആക്രമണം ഉണ്ടായത് ഗോധ്രയിൽ നിന്നല്ലായിരുന്നെന്നും ഗോധ്രയിൽ നിന്ന് വിട്ട് സിഗ്‌നൽ ഫാലിയയിൽ എത്തുമ്പോഴാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ ഗോധ്ര സ്റ്റേഷനിൽ നിന്ന് വണ്ടിയിൽ കയറാൻ വിട്ടുപോയെന്ന് സംശയിച്ചാണ് കർസേവകർ ചങ്ങല വലിച്ച് വണ്ടി നിർത്തിയത്. ഗോധ്രയിൽ വെച്ച് ഒരു അനിഷ്ട സംഭവമുണ്ടായി.

അവിടെ തീവണ്ടിയിൽ കയറാൻ കാത്ത് നിന്നിരുന്ന ഒരു മുസ്‌ലിം സ്ത്രീയെയും അവരുടെ മകളെയും ചില കർസേവകർ ബലം പ്രയോഗിച്ച് അവരുടെ കമ്പാർട്ട്മെന്റിലേ കൊണ്ടുപോയി. എന്നാൽ അവിടെയുണ്ടായിരുന്ന കർസേവകരായ സ്ത്രീകൾ എതിർത്തതോടെ ഈ അമ്മയെയും മകളെയും അടുത്ത വാതിലിലൂടെ തിരിച്ച് സ്റ്റേഷനിലേക്ക് തന്നെ പറഞ്ഞയച്ചു. ഇവരുടെ നേരെ മാനഭംഗ ശ്രമമൊന്നും നടന്നിരുന്നില്ല. എന്നാൽ ഈ സംഭവം അറിഞ്ഞ് സ്റ്റേഷനിലും പരിസരത്തും ഉണ്ടായിരുന്നവർ ബഹളം വെച്ചു അപ്പോഴേക്കും സമയമായതുകൊണ്ട് വണ്ടി നീങ്ങാൻ തുടങ്ങി. ഈ ബഹളത്തിനിടയിൽ ചിലർ തിരിച്ചുകയറിയിട്ടില്ലെന്ന് കരുതിയാണ് കോച്ച് നമ്പർ എസ് ആറിലെ കർസേവകർ ചങ്ങല വലിച്ചു.

രാവിലെ 7:20നും 7:25നുമിടയിലാണ് ആക്രമണം നടന്നതെന്തന്നാണ് റിപ്പോർട്ടുകളിലുള്ളത്. സിഗ്നൽ ഹാലിയയിൽ വെച്ചാണ് ഈ സംഭവമുണ്ടായത്. ഇവിടെ റെയിൽപ്പാളം തറനിരപ്പിൽനിന്ന് നല്ല ഉയരത്തിലാണ് പതിനഞ്ചടിയെങ്കിലും ഉയരമുണ്ടാവും. താഴെ നിന്ന് കല്ലൊക്കെ വലിച്ചെറിയാനാവും എന്നാൽ തീപ്പന്തമൊന്നും തീവണ്ടിയുടെ ഉള്ളിലേക്ക് വലിച്ചെറിയാനാവില്ല. അതായത് പുറത്തുനിന്ന് പെട്രോൾ ബോംബോ അതുപോലുള്ള സാധനങ്ങളോ തീവണ്ടിക്കുള്ളിലേക്ക് വലിച്ചെറിയാനാവില്ല എന്നർത്ഥം.

ഒന്നുകിൽ പുറത്തുനിന്നാരോ ഉള്ളിൽ കയറി തീവെച്ചിരിക്കണം. അല്ലെങ്കിൽ കോച്ചിനുള്ളിൽനിന്ന് തന്നെ തീ പടർന്നിരിക്കണം. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വന്നപ്പോൾ അന്ന് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനർജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളിൽനിന്നു തന്നെയാണെന്നായിരുന്നു ബാനർജി കമ്മീഷന്റെ നിഗമനം. കർസേവകർ കൊണ്ടുവന്ന സ്റ്റൗവിൽ നിന്നായിരിക്കാം തീ പടർന്നതെന്നാണ് ബാനർജി കമ്മീഷൻ നിരീക്ഷിച്ചത്. ഈ റിപ്പോർട്ട് പക്ഷേ, പുറത്ത് വിടുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.

പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബി.ജെ.പി. നേതൃത്യം കണ്ടതെന്നും ആർ.ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു.

ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നതിന് കോൺഗ്രസുകാർക്ക് പോലും താൽപര്യമില്ലെന്ന് അദ്ദേഹം വിമർശിച്ചു. നർത്തകിയായ മല്ലിക സാരാബായ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പതോളം കേസുകൾ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയിരുന്നു. അന്നീ വിഷയത്തിൽ സുപ്രീം കോടതി മൻമോഹൻ സിങ് സർക്കാരിനോട് അഭിപ്രായം തേടിയെങ്കിലും ഒരു മറുപടിയും രണ്ടു വർഷത്തോളം കൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാപത്തിന് പിന്നാലെ മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടന്നിരുന്നു. മൃതദേഹങ്ങൾ മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് മാത്രമേ കൈമാറാൻ പാടുള്ളു എന്ന നിയമം ലംഘിക്കപ്പെട്ടതിലൂടെയാണിത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടെ പക്ഷേ വി.എച്ച്.പി. നേതാക്കൾക്കാണ് മൃതദേഹങ്ങൾ കൈമാറിയത്. ഗുജറാത്തിലെ ഒരു ജില്ലയിൽ ഞാൻ എസ്.പി. ആയിരിക്കുമ്പോൾ മുഖ്യമന്ത്രി എന്നോട് ഒരാളുടെ മൃതദേഹം അയാളുടെ അമ്മയ്ക്ക് കൈമാറണമെന്ന് പറഞ്ഞു. മരിച്ചയാളുടെ അമ്മയും ഭാര്യയും തമ്മിൽ പിണക്കമായിരുന്നു. അപ്പോൾ ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞത് മരിച്ചയാളുടെ ഭാര്യയ്ക്ക് മാത്രമേ മൃതദേഹം കൈമാറാനാവുകയുള്ളു എന്നാണ്, അതാണ് നിയമം അനുശാസിക്കുന്നത്. പക്ഷേ ഗോധ്രയിൽ ഈ നിയമം കാറ്റിൽ പറത്തപ്പെട്ടു അങ്ങനെയാണ് മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടത്തിയത്,’ ആർ.ബി ശ്രീകുമാർ പറഞ്ഞു.

ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ( എസ്.ഐ.ടി.) ഗോധ്ര തീപിടിത്തത്തിൻ്റെ ഉള്ളുകള്ളി കണ്ടെത്താൻ സമാനമായ സാഹചര്യത്തിൽ ഒരു കൃതിമ ബോഗിയുണ്ടാക്കി തീപിടിക്കുന്നതെങ്ങിനെയാണെന്ന് പരീക്ഷണം നടത്തണമെന്ന് തൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, നാനാവതി കമ്മീഷൻ അതിന് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.

പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബി.ജെ.പി. നേതൃത്യം കണ്ടതെന്നും ആർ.ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ഈ വിഷയത്തിൽ ശരിക്കുമൊരു മാസ്റ്ററാണ് ഗുജറാത്തിലെ 30 ജില്ലകളിൽ 11 ജില്ലകളിലാണ് കനത്ത അക്രമം നടന്നത് സത്യസന്ധമായ പൊലീസ് ഓഫീസർമാർ തലപ്പത്തുണ്ടായിരുന്ന ജില്ലകളിൽ കാര്യമായ അതിക്രമങ്ങളൊന്നും തന്നെയുണ്ടായില്ല. സൂറത്ത് ഇതിന് നല്ല ഉദാഹരണമാണ്. വി.കെ. ഗുപ്തത എന്ന കാര്യ പ്രാപ്തിയുള്ള ഓഫീസർക്കായിരുന്നു സൂറത്തിൽ പൊലീസ് സേനയുടെ ചുമതല.

2002 ഫെബ്രുവരി 28ന് ഉച്ചയോടെ ഞാൻ ഓഫീസിലിരിക്കുമ്പോൾ 96 മുസ്‌ലിംകള്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട നരോദപാട്യ പൊലീസ് ക്യാമ്പിൽനിന്ന് കമാന്റന്റ് ഖുർഷിദ് അഹ്‌മദ് തന്നെ വിളിച്ചെന്നും അഞ്ഞൂറോളം മുസ്‌ലിംകള്‍ അഭയം തേടി പൊലീസ് ക്യാമ്പിന് മുന്നിലെത്തിയിട്ടുണ്ടെന്നും എന്ത് ചെയ്യണമെന്നും ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു.

‘എല്ലാവരേയും ക്യാമ്പിനുള്ളിൽ പ്രവേശിപ്പിച്ച് സംരക്ഷിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഭാവിയിൽ ഇക്കര്യത്തിൽ ക്യാമ്പിലെ ഓഫീസർമാർക്ക് പ്രശ്‌നമില്ലാതിരിക്കാൻ അപ്പോൾ തന്നെ ഫാക്സ് മുഖാന്തരം ഉത്തരവ് രേഖാമൂലം നൽകുകയും ചെയ്‌തു. പിന്നീട് മോദി സർക്കാർ മനുഷ്യാവകാശ കമ്മീഷനും മറ്റും മുന്നിൽ ഈ മുസ്‌ലിങ്ങളുടെ സംരക്ഷണം കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാൽ പിന്നീട് കുറെ മുസ്‌ലിം അഭയാർത്ഥികളെ ക്യാമ്പിൽ പ്രവേശിപ്പിക്കാൻ ഈ ഓഫീസർമാർ തയ്യാറായില്ല. ലോക്കൽ ബി.ജെ.പി. നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ ഈ നിലപാട് എടുത്തതെന്നാണ് ഞാൻ അറിഞ്ഞത്. നരോദപാട്യയിൽ കൊല്ലപ്പെട്ട 96 പേരിൽ ഭൂരിപക്ഷവും ഇങ്ങനെ പുറത്താക്കപ്പെട്ടവരായിരുന്നു. ഇതിനുള്ള പ്രത്യുപകാരമെന്നോണം ഖുർഷിദിനെ സൂറത്ത് സിറ്റിയിൽ ഡെപ്യൂട്ടി കമ്മീഷണറും അദ്ദേഹത്തിന്റെ ഭാര്യ ഷാമിന ഹുസൈനെ (ഐ.എ.എസ്. 1997 ബാച്ച്) വത്സദ് ജില്ലയിൽ ജില്ലാ വികസ‌ന ഓഫിസറായും നിയമിക്കപ്പെട്ടു,’ ആർ.ബി ശ്രീകുമാർ വിവരിച്ചു.

ഗുജറാത്ത് കലാപം അടുത്തുനിന്ന് കണ്ട ഒരാൾ മാത്രമല്ല, കലാപത്തിന് കാരണക്കാരെന്ന് താൻ വിശ്വസിക്കുന്നവർക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമപോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ആർ.ബി ശ്രീകുമാർ.

ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിനെയും മലയാളിയായ ഗുജറാത്ത് മുൻ എ.ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും 2022ൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ് നൽകിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.

Continue Reading

Trending