Connect with us

gulf

സഊദി ദേശീയ ദിനാഘോഷവും, പൊന്നോണവും സംഘടിപ്പിച്ചു

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.

Published

on

ദമ്മാം: സഊദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷം കൊണ്ടാടി.പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും നടന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ചാറ്റർ സംഘടിപ്പിച്ച സംഗമത്തിൽ മറ്റു കലാ കായിക പരിപാടികളും അരങ്ങേറി.ഖത്തീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്ത് കൂടി ദേശീയ ദിനപരേഡും, നാഷണൽ ഡേ ഡാൻസ് പെർഫോമൻസും, ഓണ സദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാ പരിപാടികളാലും ചടങ്ങ് ധന്യമാക്കി.ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.

പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഗെയിമുകൾക്ക് അമീർ, ആസിഫ് പി ടി, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകിഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു.നാട്ടിൽ നിന്ന് സന്ദര്‍ശത്തിന് വന്ന എക്സിക്യൂട്ടീവ് മെമ്പർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ (റിട്ട: എച്ച്. എം, ജി.എസ് എ.ൽ.പി നന്നമുക്ക് ) അവരുടെ ഓണക്കാല ഓർമ്മകൾ പങ്കു വെച്ചു.ഹാരിസ് , ആബിദ് എന്നിവർ വളണ്ടിയർ വിഭാഗത്തിന് നേതൃത്വം നൽകി. സദ്യ, ഡിന്നർ എന്നിവ ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിതരണം ചെയ്തു.

സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു ഷമീർ എൻ പി, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.ജോ: കൺവീനർ ഫൈസൽ ആർ വി യുടെ നന്ദിയോടെ പരിപാടികൾക്ക് സമാപ്തി കുറിച്ചു.

gulf

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

Published

on

സഊദി  ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്‍, അടുത്ത സിറ്റിങ് തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി.

34 കോടിയിലേറെ ഇന്ത്യന്‍ രൂപ ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്‍ 21നാണ് നടന്നത്. എന്നാല്‍, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍, വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍, പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയില്‍നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

 

Continue Reading

gulf

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ​കെ.​എം.​സി.​സി വ​നി​താ വി​ങ് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു

മ​ണ്ഡ​ലം ​കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Published

on

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​ഥ​മ വ​നി​താ വി​ങ്​ ക​മ്മി​റ്റി​യെ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ പ്ര​ഖ്യാ​പി​ച്ചു. മ​ല​സ് അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ പു​തി​യ ക​മ്മി​റ്റി​ക്ക് യോ​ഗം ഐ​ക്യ​ക​ണ്​​ഠേ​ന രൂ​പം ന​ൽ​കി. മ​ണ്ഡ​ലം ​കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ. കോ​യാ​മു ഹാ​ജി, ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ട്ര​ഷ​റ​ർ ബ​ദ​റു പേ​ങ്ങാ​ട്, ഷ​റ​ഫു പു​ളി​ക്ക​ൽ, ബ​ഷീ​ർ സി​യാം​ക​ണ്ടം, ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ വി​രി​പ്പാ​ടം, എ.​കെ. ല​ത്തീ​ഫ്, ഫ​സ​ലു കു​മ്മാ​ളി, മീ​രാ​ൻ സാ​ഹി​ബ്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഫി​റോ​സ് പ​ള്ളി​പ്പ​ടി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​മ​ന്ന ഷ​റ​ഫ് ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാം പ​ര​ത​ക്കാ​ട് സ്വാ​ഗ​ത​വും വ​നി​ത വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹു​ദാ നി​ബ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: റൈ​ഹാ​ന ഹു​സൈ​ൻ (ചെ​യ​ർ.), നു​സൈ​ബ ഷ​റ​ഫ് (പ്ര​സി.), സ​ഹ്‌​ല ഫ​സ​ൽ (ജ​ന. സെ​ക്ര.), ന​ബീ​ല റി​സ (ട്ര​ഷ.), ന​ബീ​ല റി​യാ​സ്, ഹി​ബ സ​യ്ദ്, ഹു​ദാ നി​ബ​ൽ (വൈ. ​പ്ര​സി.), ദി​ൽ​ഷ ബാ​സി​ൽ, ല​ബീ​ബ ഷ​ഫീ​ഖ്, ജി​ൻ​ഷ മു​ബാ​റ​ക് (ജോ. ​സെ​ക്ര.).

Continue Reading

gulf

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്നുമില്ല

റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

Published

on

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു.

റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.

Continue Reading

Trending