Connect with us

gulf

കുടുംബസംഗമവും കൺവൻഷനും സംഘടിപ്പിച്ചു

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു.

Published

on

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. മബേല സെവൻ ഡെയ്‌സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു.

കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ കെഎംസിസി രക്ഷാധികാരിയും ആയ ഷമീർ പാറയിൽ, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബർക്ക, എറണാകുളം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് , തൃശൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സിദ്ധിഖ് എ പി, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഫിറോസ്, മബേല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ, തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി, കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് , കോട്ടയം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല എന്നിവർ ഓൺലൈനിൽ സദസ്സിനോട് സംസാരിച്ചു.

കുട്ടികളുടെ കലാ കായിക മത്സരങ്ങളും ഗെയിമുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.” സ്‌ട്രെസും കുടുംബജീവിതവും” എന്ന വിഷയത്തിൽ ഡോക്ടർ ജാസ്മിൻ നിഷാദ് നയിച്ച പഠന ക്‌ളാസും ശ്രദ്ധേയമായി. ഇരുപത്തി അഞ്ചു വർഷത്തോളം മുസ്ലിം ലീഗ് കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഭാരവാഹിയും കങ്ങഴ സർവീസ് സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റും ആയിരുന്ന കെ യു ഇസ്മായിൽ സാഹിബിനെയും, ദീർഘകാലമായി മസ്‌കറ്റിലെ പ്രവാസിയും അൽ ഖൂദ് ഏരിയ കെഎംസിസി രക്ഷാധികാരിയുമായ ഷാഹുൽ ഹമീദ് സാഹിബ് നെയും ആദരിച്ചു.

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നൈസാം ഹനീഫ് സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു.മുഹമ്മദ് ഖാബൂസ് , അജ്മൽ കബീർ ഇടക്കുന്നം, അൻസാരി ഖാൻ ചോറ്റി, അജ്മൽ കാരുവേലിൽ, അബ്ദുൽ കലാം ആസാദ്, മുഹമ്മദ്‌ ഇസ്മായിൽ കൂട്ടിക്കൽ, മുഹമ്മദ്‌ അഫ്സൽ കൂരാലി, അഷ്‌റഫ്‌ ഈരാറ്റുപേട്ട തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു, ജാമ്യ ഹരജിയും പരിഗണിച്ചില്ല

ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Published

on

സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറേറ്റിന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ഇവ ലഭ്യമായാൽ മാത്രമാകും തുടർനടപടികൾ എന്ന് കോടതിയിൽ നിന്ന് വിവരം ലഭിച്ചതായി റഹീം നിയമസഹായ സമിതി അറിയിച്ചു. മോചനം വൈകുന്നതിനാൽ റഹീമിനെ താൽക്കാലികമായി ജാമ്യത്തിൽ ഇറക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലും തീരുമാനമായിട്ടില്ല.

Continue Reading

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

crime

കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജവസ്തുക്കള്‍ ദുബൈ കസ്റ്റംസ് പിടികൂടി

നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്. 

Published

on

ദുബൈ: കഴിഞ്ഞവര്‍ഷം 10.8 ദശലക്ഷം വ്യാജ വസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയതായി ദു ബൈ കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനക്കിടെ 54 തവണ യായാണ് ഇത്രയും വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തത്.
വ്യാജ വസ്തുക്കള്‍ മൂലമുണ്ടാകുന്ന ദോഷങ്ങ ളില്‍നിന്ന് സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരന്തരം പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുന്നത്. അംഗീകൃത ബ്രാന്‍ഡുകളുടെ വ്യാജവല്‍ക്കരണത്തില്‍ നിന്നു ണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയും യഥാര്‍ത്ഥ ഉല്‍പാദകരെ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
യുഎഇയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്തംഭമാണ് വാണിജ്യമേഖല. വ്യാജ ഉല്‍പ്പന്ന ങ്ങള്‍ കണ്ടെത്തുന്നതിന് ദുബൈ കസ്റ്റംസ് ജീവനക്കാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വിപുലമായ പരിശീല നമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന കാര്യക്ഷമതയോടെ വ്യാജ ഉല്‍പ്പന്ന വിപണനവും കടല്‍ക്കൊ ള്ളയും കണ്ടെത്താനുള്ള കഴിവുകളില്‍ അവരെ സജ്ജമാക്കുന്നു. സ്മാര്‍ട്ട് ഐടി ആപ്ലിക്കേഷ നുകളോടൊ പ്പം, അത്യാധുനിക നവീകരണങ്ങളും പരിശോധനയിലെ സാങ്കേതികവിദ്യകളും ഈ ശ്രമങ്ങളെ ശക്തിപ്പെടു ത്തുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയുടെ സാമ്പത്തിക അജണ്ടയില്‍ വിവരിച്ചിരിക്കുന്ന ലക്ഷ്യ ങ്ങള്‍ക്ക് അനുസൃതമായി, എമിറേറ്റിന്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റം സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ബുസെനാദ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദുബൈയുടെ വിപുലമായ ശൃംഖല വിദേശ വ്യാപാര ത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. 2023നെ അപേക്ഷിച്ച് 2024ല്‍ കടല്‍ മാര്‍ഗ്ഗമുള്ള ചരക്ക് 23 ശതമാനവും കരമാര്‍ഗ്ഗം ചരക്ക് 21 ശതമാനവും വ്യോമമാര്‍ഗ്ഗം ചരക്ക് 11.3ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2024 ല്‍ കസ്റ്റംസ് ഡാറ്റയില്‍ അസാധാരണമായ 49.2ശതമാനം വളര്‍ച്ച കൈവരിച്ചു.

Continue Reading

Trending