Connect with us

GULF

പിസിഡബ്ല്യുഎഫ് ഒമാന്‍ കമ്മിറ്റി സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു

സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു

Published

on

ബര്‍ക്ക: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി ബര്‍ക്ക അല്‍ ഇസാന്‍ ഫാമില്‍ സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം,അര്‍ബന മുട്ട്, ഒപ്പന, കനല്‍ പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്‍ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാല്‍ ധന്യമായി.

കാലത്ത് 9 മണി മുതല്‍ ആരംഭിച്ച പരിപാടികള്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക . ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വില്‍സണ്‍ ജോര്‍ജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്‍, പി വി അബ്ദുറഹീം, പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റര്‍ എം മുഹമ്മദ് അനീഷ്, ഒമാന്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ പി വി അബ്ദുല്‍ജലീല്‍, സുഭാഷ് കണ്ണെത്ത് , അബു തലാപ്പില്‍, ഒമേഗ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്‍ബന മുട്ട്, ട്വിങ്കിള്‍ ഡാന്‍സ് തുടങ്ങിയവ യും, മസ്‌ക്കറ്റ് ഘടകം നേതൃത്വം നല്‍കിയ കൈമുട്ടി പാട്ട്, കനല്‍ പൊട്ട് എന്നിവയും വേദിയില്‍ അരങ്ങേറി, ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്‍, സോഷ്യല്‍ മീഡിയ സിംഗര്‍ റൈഹാന മുത്തു, നാസര്‍, തസ്‌നി എന്നിവര്‍ അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകര്‍ന്നു.

നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി സമീര്‍ സിദ്ദീഖ് സ്വാഗതവും, ട്രഷറര്‍ പി വി സുബൈര്‍ നന്ദിയും പറഞ്ഞു.ഷമീമ സുബൈര്‍,സല്‍മ നസീര്‍, ആയിഷ ലിസി ഗഫൂര്‍, ലിസാന മുനവീര്‍, റഹീം മുസന്ന,കെവി ഇസ്മായില്‍, ഓ ഓ സിറാജ്, കെ വി റംഷാദ, സെന്‍സിലാല്‍ ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്‍, സമീര്‍മത്ര, കെവി ഷംസീര്‍, നൗഷാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.

GULF

വഖ്ഫ് ഭേദഗതി; കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു

മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു

Published

on

ദമ്മാം: രാജ്യത്ത് വിവാദമായ വഖ്ഫ് ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഭരണഘടനയെയും ഇന്ത്യന്‍ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ കലാലയം സാംസ്‌കാരിക വേദി ‘വിചാരസദസ്’ സംഘടിപ്പിച്ചു. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമ്മാം റീജിയന്‍ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ പറഞ്ഞു. കലാലയം സെക്രട്ടറി സബൂര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്നു.

വഖ്ഫിന്റെ മതകീയ കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍ (ഐ.സി.ഫ്) വഖ്ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖ്ഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബില്‍ തീര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നും ന്യൂജന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീര്‍ പറവൂര്‍ (ആര്‍. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമ്മാം സെക്രട്ടറി മഹ്‌മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി മുസ്ലിംകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുന്‍ ബില്ല് അവതരണങ്ങള്‍ പോലെ ഏകപക്ഷീയമായല്ല സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നല്‍കുന്നതാണെന്നും ആശയത്തില്‍ വ്യതിചലിക്കാതെ സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റര്‍ ലുഖ്മാന്‍ വിളത്തൂര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചര്‍ച്ചയില്‍ ആര്‍. എസ്. സി ദമ്മാം സോണ്‍ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.

തുടര്‍ച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ ‘വിചാര സദസ്സ്’അഭിപ്രായപെട്ടു.

Continue Reading

GULF

ദുബൈ ഗവണ്‍മെന്റിന്റെ ആപ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം നേടി മലയാളി പെണ്‍കുട്ടി

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്

Published

on

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ എകോണമി സംഘടിപ്പിച്ച ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്‌കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനിൽ നിന്ന് ഇവർ പുരസ്‌കാരം സ്വീകരിച്ചു.

132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എൻട്രികളാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുൽത്താന നേടിയത്. ഫുജൈറയിൽ കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്.

Continue Reading

GULF

മുന്‍ഗള്‍ഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ അബ്ദുല്‍റഹ്‌മാന്‍ മരണപ്പെട്ടു

Published

on

ദീര്‍ഘകാലം ഗള്‍ഫ് ന്യൂസ് സീനിയര്‍ ഫോട്ടോഗ്രാഫറായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ എറിയാട് സ്വദേശി അബ്ദുല്‍റഹ്‌മാന്‍ ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണപ്പെട്ടു. ജോലിയില്‍നിന്നും വിരമിച്ചു നാട്ടില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയത്. അബുദാബിയുടെ ഓരോ വളര്‍ച്ചയും തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും നേടിയ അബ്ദുല്‍റഹ്‌മാന്റെ ആഗ്രഹപ്രകാരം അബുദാബിയില്‍ തന്നെ ഖബറടക്കം നടക്കും.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്

Continue Reading

Trending