Connect with us

india

പിഎഫ് ഹയർ ഓപ്ഷന്‍ അധിക തുക അടയ്ക്കാൻ ഉത്തരവ്

കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്

Published

on

സുപ്രീംകോടതി വിധി അനുസരിച്ച് തൊഴിലാളികൾക്കുള്ള പി എഫ് പെൻഷൻ വർദ്ധിപ്പിച്ചു നൽകുന്നതിന് അധിക തുക അടയ്ക്കാൻ ഇപിഎഫ് ഉത്തരവ് .ഇത് സംബന്ധിച്ച നോട്ടീസുകൾ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങി.

കഴിഞ്ഞവർഷം നവംബറിലാണ് ഇ പി എഫ് അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിലെ പെൻഷൻ തുകയിൽ നിന്ന് വർദ്ധന നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. കേന്ദ്രസർക്കാർ ഇതിനെ ശക്തമായ എതിർത്തിരുന്നു .എങ്കിലും കോടതി വിധി നടപ്പാക്കാൻ നിർദ്ദേശിച്ചു.

ഇപ്പോൾ വൻ തുക അടയ്ക്കാൻ അംഗങ്ങളായ ജീവനക്കാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത് .സ്ഥാപനങ്ങൾ മുഖേനയാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പലർക്കും പത്തുലക്ഷത്തോളം രൂപ അടയ്ക്കാനാണ് നിർദ്ദേശം. ഇതോടെ തൊഴിലാളികൾ അങ്കലാപ്പിലാണ് .അധിക തുകയ്ക്കുള്ള അനുപാതത്തിൽ പെൻഷൻ വർദ്ധിപ്പിച്ച് കിട്ടുമോ എന്ന ആശങ്കയിലാണ് ഇ പി എഫ് അംഗങ്ങൾ .2014 ന് ശേഷം റിട്ടയർ ചെയ്തവർക്കാണ് അധിക പെൻഷന് കോടതി അനുമതി നൽകിയത്.

india

‘പഹല്‍ഗാം’ പരാമര്‍ശം; കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍

ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹല്‍ഗാം’ പരാമര്‍ശം കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചെന്നാരോപിച്ച് ഗായകന്‍ സോനു നിഗത്തിനെതിരെ എഫ്‌ഐആര്‍. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെ (കെ.ആര്‍.വി) പ്രസിഡന്റ് ധര്‍മരാജ് അനന്തയ്യയാണ് പരാതി നല്‍കിയത്.

സോനു നിഗം നടത്തിയ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും കര്‍ണാടകയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ചാണ് പരാതി.

കന്നഡ ഗാനം പാടാന്‍ ആരാധകര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സോനു നിഗത്തില്‍നിന്നും വിവാദപരാമര്‍ശമുണ്ടായത്. പരിപാടിക്കിടെ കന്നഡയില്‍ പാടണമെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയില്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ചിലത് കന്നഡയിലാണെന്നും കര്‍ണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു. സംഘാടകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകും: എംകെ സ്റ്റാലിന്‍

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

Published

on

കാമ്പസുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ ഉള്ള ഏതൊരു ശ്രമവും സര്‍ക്കാരില്‍ നിന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. കെട്ടുകഥകളോ അശാസ്ത്രീയമായ രീതികളോ അല്ല, ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലുമാണ് വിദ്യാഭ്യാസം വേരൂന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണമെന്നും സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും എംകെ സ്റ്റാലിന്‍
പറഞ്ഞു. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിന്റെ പ്രതികരണം കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളെ ഈ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കാന്‍ സര്‍വകലാശാല മേധാവികളോട് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പങ്കുവെച്ചു.

മോഷ്ടിക്കാന്‍ കഴിയാത്ത ഒരേയൊരു സമ്പത്താണ് വിദ്യാഭ്യാസമെന്നും സ്റ്റാലിന്‍ പറഞ്ഞു. പെട്ടെന്നുള്ള വിജയത്തെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളാല്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍ റോള്‍ മോഡലുകള്‍ തേടരുതെന്ന് വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു, തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, കംപ്യൂട്ടിംഗ് തുടങ്ങിയ നൂതന മേഖലകളില്‍ ഇതിനകം തന്നെ മികവ് പുലര്‍ത്തുന്നുണ്ടെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ആഗോളതലത്തില്‍ മത്സരിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്നും അത് നേടാനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക് സമഗ്രതയെയും നയപരമായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, അനുകൂല കോടതി വിധിയെത്തുടര്‍ന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎച്ച്ഡി പണ്ഡിതര്‍ ഉള്ളത് തമിഴ്‌നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

സംസ്ഥാന-കേന്ദ്ര അധികാരികള്‍ തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായപ്പെട്ട സ്റ്റാലിന്‍, സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെക്കാള്‍ കൂടുതല്‍ അധികാരമുണ്ടെന്ന് പറഞ്ഞു.

Continue Reading

india

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്

രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്.

Published

on

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ഇന്ത്യന്‍ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. രാവിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പാക് ജവാന്‍ ഇന്ത്യന്‍ ബിഎസ്എഫിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അതേ സമയം പാകിസ്താന്‍ യുവതിയെ വിവാഹം കഴിച്ച സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടര്‍ന്നാണ് നടപടി. മുനീര്‍ അഹമ്മദ് എന്ന ജവാനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചു. ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Trending