kerala
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്തയാഴ്ച അതിശക്തമായ മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇന്ന് 7 ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലുപ്പഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലവസ്ഥവകുപ്പിന്റെ പ്രവചനം.
kerala
മഴ ശക്തമാക്കുന്നു; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്. മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിയന്ത്രണം.
കനത്ത മഴയും കാറ്റും നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
kerala
കപ്പലപകടം; ‘കേരളത്തെ വലിയ ആശങ്കയിലാക്കി, കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കും; മുഖ്യമന്ത്രി
പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂറോളം കണ്ടെയ്നറുകള്‍ കപ്പലില്‍ നിന്നും കടലില്‍ വീണതായാണ് അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 643 കണ്ടെയ്നറുകളില്‍ 73 എണ്ണത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും 54 കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കാന് തീരുമാനിച്ചതായും പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ്സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കുമെന്നും ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF7 വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും, , ആരോഗ്യ പ്രവര്‍ത്തകരും മാസ്ക് നിര്‍ബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ മുന്നറിയിപ്പിനനുസരിച്ച് സര്‍ക്കാര്‍ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
kerala
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്.

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ കനത്തതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു.
പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേക്ഷണ കേന്ദ്രം വ്യക്തമാക്കി.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
എറണാകുളത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
-
kerala3 days ago
കോഴിക്കോട് അരീക്കാടില്‍ ചുഴലിക്കാറ്റ്; റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു; സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു