Connect with us

kerala

‘പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല.

Published

on

നിയമസഭാ സ്പീക്കറുടെ ഇടപെടൽ ആശങ്കാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് കത്തയച്ചത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല. സ്പീക്കറുടെ ഇടപെടൽ നിയമസഭാ ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമെന്നും ആരോപണമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ ഭരണ- പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില്‍ സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്‌വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം അത്യന്തം ഖേദകരമാണ്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും കത്തിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീകള്‍ പിടിയില്‍

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു

Published

on

കോട്ടയം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍. കോട്ടയം പുതുപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്ത് ഷാളില്‍ പൊതിഞ്ഞ് സ്ത്രീകള്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട് വന്ന അമ്മ ഇവര്‍ക്ക് പിന്നാലെ ഓടി ഇവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെട്ടുത്തി. സ്ത്രീകള്‍ നേരത്തെയും വീടിന്റെ പരിസരത്തെത്തിയിരുന്നുവെന്നാണ് വിവരം. നേരത്തെ വന്ന് വീടും പരിസരവും കുഞ്ഞിനെയും നോക്കി വെച്ച ശേഷം പിന്നീട് വന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് നാടോടി സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

kerala

വയനാട്ടിൽ പ്രിയങ്ക തന്നെ; പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ്‌ സ്ഥാനാർത്ഥികൾ

വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു

Published

on

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ ആലത്തൂര്‍ എംപിയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

Continue Reading

kerala

ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നു : മുനവ്വറലി ശിഹാബ് തങ്ങൾ

ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ

Published

on

കോഴിക്കോട് : ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് ന്യായമായ സമരം ചെയ്തവരെ ജയിലിലടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ഫാസിസവുമായി കൂട്ട് ചേർന്ന് കേരളത്തെ വിദ്വേഷ പ്രദേശമാക്കാനുള്ള ശ്രമം ഇടത് പക്ഷത്തിൻ്റെ പ്രത്യയശാസ്ത്ര പരാജയമാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം തകർച്ചയിലായ കേരളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ന്യായമായ സമരങ്ങള അടിച്ചമർത്താനും നേതാക്കളെ ജയിലിലടക്കാനും ഉത്സാഹം കാണിക്കുന്ന സർക്കാർ, അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ പൊലീസിനെ കൂട്ടുപിടിച്ച് നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പോലും താറുമാറാക്കുന്ന തരത്തിൽ ഭരണം തുടരുന്ന സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്തി കൊണ്ട് വരുമെന്നും തങ്ങൾ കൂട്ടി ചേർത്തു.

Continue Reading

Trending