കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍. ഗവര്‍ണര്‍മാര്‍ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തില്‍ വിമര്‍ശനമുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് കത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്.
ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ആരോപണ വിധേയരായ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്യ ശര്‍മ, മുന്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി തുടങ്ങിയവരുടെ കാര്യം ഇതിനുദാഹരണമായി കത്തില്‍ പരമാര്‍ശിക്കുന്നു. ഇവര്‍ക്കെതിരായ അന്വേഷണം ഇഴയുമ്പോള്‍ തെളിവില്ലാത്ത കേസുകളില്‍ പോലും സിസോദിയ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതായി കത്തില്‍ വ്യക്തമാക്കുന്നു.