Connect with us

kerala

റിയാസ് നാവ് ഉപ്പിലിട്ടോയെന്ന് പ്രതിപക്ഷ നേതാവ്; അന്തര്‍ധാരയില്‍ അവസാനിക്കുമെന്ന് കെ മുരളീധരന്‍

വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു.

Published

on

വീണാ വിജയന്റെ കമ്പനിയ്‌ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ 4 കേസുകളില്‍ സി.പി.എം ബി.ജെ.പി ധാരണയുണ്ടായി.

അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നെന്ന് സതീശന്‍ പറഞ്ഞു. വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോയെന്നും സതീശന്‍ ചോദിച്ചു.

വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്ന് കെ മുരളധിരന്‍ എംപി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ നടപടി ഒത്തുതീര്‍പ്പിന്റെ ഭാഗമാകാം. മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങള്‍ ഇതില്‍ വലിയ ആവേശം കാണിക്കുന്നില്ല. കാരണം കേന്ദ്ര ഏജന്‍സികളൊക്കെ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. പക്ഷേ ഇപ്പോ കേറും, ഇപ്പോ കേറും എന്നു പറയുന്നതല്ലാതെ കയറുന്നില്ല.

ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം ഒക്കെ കാണുന്നത്. സമ്മര്‍ദത്തിനു വഴങ്ങിയില്ലെങ്കില്‍ ശരിക്കും കയറുമെന്ന ഭീഷണിയാണിത്. ഇതു കാണുമ്പോള്‍ മുഖ്യമന്ത്രി ഭയപ്പെടുകയും ചെയ്യും. അതുകൊണ്ട തന്നെ ഇതൊരു അന്തര്‍ധാരയില്‍ അവസാനിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ കെ മുരളീധരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ റീചാര്‍ജ്; തട്ടിപ്പിന്റെ മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Published

on

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യ ജയില്‍ മോചിതയായി

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ മോചിതയായി. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയതിന് പിന്നാലെ എഡിഎം നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും പി പി ദിവ്യ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

 

 

Continue Reading

kerala

റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്

ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി.

Published

on

മേപ്പാടിയില്‍ ദുരിതബാധിതര്‍ക്ക് റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും പഴകിയത്. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതൊണ് വിവരം. 835 ചാക്ക് അരികളാണ് അന്ന് എത്തിച്ചത്. 2018 മുതലുള്ള അരിയാണ് ക്യാമ്പില്‍ എത്തിച്ചിട്ടുള്ളത്. അതേസമയം നൂറു കണക്കിന് ചാക്കുകളിലാണ് തീയതി പോലും കാണിക്കാത്തത്. 2018ല്‍ പാക്ക് ചെയ്ത് ആറു മാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണ് ക്യാമ്പിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടാതെ പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കേടുവന്നതാണ്.

പുഴുക്കളരിച്ചതില്‍ 12 ചാക്കും ഡേറ്റില്ലാതെ ആറുപത് ചാക്കുകളുമാണ് പുതുതായി മാറ്റിവെച്ചതെന്നും ഭരണസമിതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച ഇ.എം.എസ് ടൗണ്‍ഹാളില്‍ ടി. സിദ്ദീഖ് എംഎല്‍എ പരിശോധന നടത്തി. പരിശോധനയില്‍ അരിയില്‍ പ്രാണികളെ കണ്ടെത്തി.

 

Continue Reading

Trending