Connect with us

kerala

വൃക്കമാറ്റിവെക്കാന്‍ കഴിവില്ല; സി.പി.എം പ്രവര്‍ത്തകന് തുടര്‍ചികിത്സക്ക് സഹായം ഉറപ്പുനല്‍കി ഉമ്മന്‍ ചാണ്ടി

ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്‍.എസ്.എസ് -സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത് ശരീരത്തിനുണ്ടാക്കിയ ആഘാതം നിലവില്‍ ഡയാലിസിസിനും തടസ്സമാകുന്നു. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യാനാകില്ലെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Published

on

ആറ്റിങ്ങല്‍: സി.പി.എം പ്രവര്‍ത്തകന് തുടര്‍ചികിത്സക്ക് സഹായിക്കാമെന്ന് ഉറപ്പുനല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍.എസ്.എസ് ആക്രമണത്തില്‍ ശരീരമാസകലം ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയാണ് (46) ചികിത്സക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടി ഷാജിയെ സഹായിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.

ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്‍.എസ്.എസ് -സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത് ശരീരത്തിനുണ്ടാക്കിയ ആഘാതം നിലവില്‍ ഡയാലിസിസിനും തടസ്സമാകുന്നു. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യാനാകില്ലെന്നും എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ലൗജിയുടെ കുടുംബത്തിന് നിലവിലെ ചികിത്സപോലും താങ്ങാനാകുന്ന അവസ്ഥയിലല്ല. ഇതിനിടെ വൃക്കമാറ്റിവെക്കലിന് ആവശ്യമായ ഭീമമായ ചെലവ് ചിന്തിക്കുന്നതിന് അപ്പുറമാണ്. സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് രണ്ടേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ പതിന്മടങ്ങ് ചെലവ് വൃക്ക മാറ്റിവെക്കലിന് ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ലൗജിയുടെ അവസ്ഥ ചോദിച്ചറിഞ്ഞ ഉമ്മന്‍ ചാണ്ടി ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് പുനരധിവാസം; സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് 500 കോടി; ലഭിച്ചത് 41 കോടി മാത്രം

ട്രഷറിയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

Published

on

വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ചിലൂടെ 500 കോടി രൂപ സ്വരൂപിക്കാനുളള സര്‍ക്കാരിന്റെ കണക്കുക്കൂട്ടലുകള്‍ക്ക് കടിഞ്ഞാണിട്ട് ജീവനക്കാര്‍. സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആര്‍എഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോടി രൂപ മാത്രമാണ്. ട്രഷറിയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41.2 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി കാരണം ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ അനുമതിയില്ലാതിരുന്ന സാഹചര്യത്തില്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത് സര്‍ക്കാരിന് തിരിച്ചടിയായി. അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്കില്‍ അധികവും ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്.

സാലറി ചലഞ്ചില്‍ 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് ജീവനക്കാര്‍ നല്‍കേണ്ടത്. ഓഗസ്റ്റിലെ ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെയും അടുത്തമാസങ്ങളില്‍ രണ്ട് ദിവസത്തെയും ശമ്പളം വീതം പരമാവധി മൂന്ന് ഗഡുക്കളായി നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 5 ദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു. ഇനി അക്കൗണ്ടിലേക്ക് വരാനുള്ളത് ലീവ് സറണ്ടറും പിഎഫും പ്രയോജനപ്പെടുത്താത്തവരുടെ തുകയാണ്. ഈ കണക്കുകള്‍ പ്രകാരം 4 ദിവസത്തെ ശമ്പളം അടുത്ത രണ്ട് മാസങ്ങളില്‍ ലഭിച്ചാല്‍ പോലും പ്രതീക്ഷിച്ച തുക കിട്ടില്ല.

Continue Reading

kerala

‘എഡി.ജി.പി – ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

Published

on

തൃശൂർ പൂരം കലക്കലിലും എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലുമടക്കം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല പോയതെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല എഡിജിപി പോയതെങ്കിൽ, ഇന്റലിജൻസ് റിപ്പോർട്ട് എന്തിന് പൂഴ്ത്തി?. ‌അപ്പോൾ, മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ട് തന്നെയാണ് എഡിജിപി ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവൻ സമയം ഉണ്ടായിരുന്നു. പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശൻ പറഞ്ഞു.

മാനേജ്മെൻ്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിൻ്റ് കൊണ്ടുവന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാൽ യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം കലക്കിയതിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോർട്ട് നടത്താനായിരുന്നു ആവശ്യം. എന്നാൽ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നൽകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയൻ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല- സതീശൻ ചൂണ്ടിക്കാട്ടി.

അതല്ല, തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ യഥാർഥത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആളുകൾ പ്രതികളാവുമെന്ന ഭയം കൊണ്ടാണോ ഈ കേസ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പങ്ക് പുറത്തുവരും. ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് വിവരാവകാശ മറുപടി നൽകിയ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്.

അയാളെവച്ച് അന്വേഷണം നടത്താൻ പാടില്ലെന്നാണ് പറയുന്നത്. പക്ഷേ എഡിജിപിയെ വച്ച് അന്വേഷണം നടത്താം. എഡിജിപിക്കെതിരെ ​ഗുരുതര ആരോപണം വന്നപ്പോൾ ആ എഡിജിപിക്കെതിരെ അയാളെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തുന്നത്- സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending