Connect with us

award

ഒ എൻ വി സാഹിത്യപുരസ്കാരം സി.രാധാകൃഷ്ണന് ; നീതുവിനും രാഖിക്കും യുവസാഹിത്യ പുരസ്‌കാരം

3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

Published

on

ഈ വർഷത്തെ ഒ എൻ വി സാഹിത്യപുരസ്കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന്. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.ഡോ. ജോർജ്‌ ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ്‌ മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌.സർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത്‌ മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ്‌ സി രാധാകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്ന്‌ അവാർഡ്‌ നിർണയ സമിതി അഭിപ്രായപ്പെട്ടു.

ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന്‌ കവയിത്രിമാരായ നീതു സി സുബ്രഹ്‌മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.ശിൽപം, പ്രശസ്‌തിപത്രം എന്നിവയ്‌ക്ക്‌ പുറമെ അവാർഡ്‌ തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച്‌ നൽകും.

award

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം

ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

Published

on

2024-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്. സാമന്തയുടെ ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് ബുക്കർ പ്രൈസ് ജേതാവിന് സമ്മാനത്തുകയായി ലഭിക്കുക. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് 136 പേജുകൾ മാത്രമുള്ള “ഓർബിറ്റൽ” അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്.

ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവലിന്റെ പശ്ചാത്തലം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണുന്നതാണ് തന്നെ ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ൽ പറഞ്ഞിരുന്നു.

റേച്ചൽ കുഷ്‌നറിന്റെ “ക്രിയേഷൻ ലേക്ക്”, ആൻ മൈക്കൽസിന്റെ “ഹെൽഡ്”,“ദ സേഫ്കീപ്പിന്” യേൽ വാൻ ഡെർ വുഡൻ, ഷാർലറ്റ് വുഡ്ന്റെ “സ്റ്റോൺ യാർഡ് ഡിവോഷണൽ”,പെർസിവൽ എവററ്റിൻ്റെ “ജെയിംസ്” എന്നിവയും ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരിൽ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു 2024 ലെ ബുക്കർ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്.

2005ൽ സ്ഥാപിതമായ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്, യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള അഭിമാനകരമായ സാഹിത്യ പുരസ്കാരമായാണ് കണക്കാക്കുന്നത്.

Continue Reading

award

കേരളീയം മാധ്യമ പുരസ്കാരം ബഷീർ കൊടിയത്തൂരിന്

പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നാളെ ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.

Published

on

കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നാളെ ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.

മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിഭകളെയാണ് കേരളീയം പുരസ്കാരം നൽകി ആദരിക്കുന്നത്.

Continue Reading

award

സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാൻക്യോയ്ക്ക്

ഒസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Published

on

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ആണവായുധ വിമുക്തലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ജപ്പാനിലെ ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടന അതിജീവിതരുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡാൻക്യോ. ഒസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

1956 ആഗസ്റ്റ് 10നാണ് നിഹോൻ ഹിഡാൻക്യോ രൂപം കൊള്ളുന്നത്. ആണവായുധങ്ങളെ തടയുകയും പൂർണമായി നിരോധിക്കുകയും ചെയ്യുക, ആണവബോംബ് സ്‌ഫോടനങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങളും ദുരിതവും അതിന് ഇരകളായവരുടെ ജീവിതത്തിലൂടെ പുറം ലോകത്തെ അറിയിക്കുക, ബോംബ് ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്കായിരുന്നു 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമായിരുന്നു പുരസ്കാരം. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയായിരുന്നു‌ നര്‍ഗിസ്.

Continue Reading

Trending