Connect with us

kerala

ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ പണമിടപാടുമാത്രം

ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ. മാർഗങ്ങളിലൂടെയാണ് പണം സ്വീകരിക്കുക

Published

on

മലപ്പുറം: വനം വകുപ്പിന് കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും ഇനി ഇടപാടുകൾ ഓൺലൈനായി മാത്രം. ഇത് സംബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും ഉത്തരവയച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ജെ. ജസ്റ്റിൻ മോഹൻ അറിയിച്ചു.

ജൂലായ് ഒന്നുമുതൽ ഇതു പ്രാവർത്തികമാക്കി. ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ. മാർഗങ്ങളിലൂടെയാണ് പണം സ്വീകരിക്കുക. ഇതിനായി ക്യു.ആർ കോഡുകളും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈനായും പണമടയ്ക്കാം. കാർഡുകൾ വഴി പണം സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയിൽ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 71 ഇക്കോടൂറിസം കേന്ദ്രങ്ങളാണുള്ളത്. മുൻപ്, പലകേന്ദ്രങ്ങളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാകാതിരുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ ബി.എസ്.എൻ.എൽ. മുഖേന ഇന്റർനെറ്റ് സംവിധാനമൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാകേന്ദ്രങ്ങളിലും പുതിയ സംവിധാനം കാര്യക്ഷമമാകും.

സഞ്ചാരികളുടെയും ജീവനക്കാരുടെയും സൗകര്യം കണക്കിലെടുത്തും ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ഇടപാടുകൾ സുതാര്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം. സന്ദർശകരടയ്ക്കുന്ന തുക നേരിട്ട് സംസ്ഥാന വനവികസന ഏജൻസിയുടെ അക്കൗണ്ടിലേക്കാണെത്തുക. സംസ്ഥാനതലത്തിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ജില്ലകളിൽ ഡി.എഫ്.ഒ.മാരും പ്രവർത്തനം ഏകോപിപ്പിക്കും. സഞ്ചാരികൾക്ക് മുൻകൂർ ബുക്കിങ്ങിനായി https://keralaforestecotourism.com എന്ന വെബ്‌സൈറ്റുമുണ്ട്. മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. ഇക്കോഷോപ്പുകളിൽനിന്നുള്ള വനവിഭവങ്ങളും കരകൗശലവസ്തുക്കളും മറ്റും വാങ്ങുമ്പോഴും പണം നൽകേണ്ടത് പുതിയ സംവിധാനത്തിലൂടെയാണ്.

india

നീറ്റ് യു.ജി പരീക്ഷ ക്രമക്കേട്; കേന്ദ്ര സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു: എം.എസ്.എഫ്‌

ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

Published

on

നീറ്റ് യുജി പരീക്ഷയെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ യഥാർഥത്തിൽ കുറ്റസമ്മതമാണ് നടത്തിയിട്ടുള്ളതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.

പരീക്ഷ സുതാര്യമായി നടത്തുന്നതിന് എന്തല്ലാം നടപടികൾ കൈകൊണ്ടു എന്നത് അടക്കം ചില സുപ്രധാന ചോദ്യങ്ങൾ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി കേന്ദ്ര സർക്കാറും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും നൽകുന്നതോടെ പരീക്ഷ നടത്തിപ്പിലുള്ള ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും.

ഈ വസ്തുതകൾ മനസ്സിലാക്കിയാണ് എം എസ് എഫ് ഉൾപ്പെടുള്ളവർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത്. എം.എസ്.എഫിന് വേണ്ടി അഡ്വ ഹാരിസ് ബീരാൻ എം.പി ഹാജരായി. ഹരജി വീണ്ടും പരിഗണിക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Continue Reading

kerala

കേരളം തകര്‍ച്ചയില്‍; മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യനല്ല: യൂത്ത് ലീഗ്

ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

Published

on

ദുരന്തകാലങ്ങളെപോലും വെല്ലുന്നവിധം സമസ്ത മേഖലയിലും പ്രതിസന്ധിയും അനിശ്ചിതത്വവും കൊണ്ട് കേരളം തകര്‍ന്നിരിക്കുകയാണെന്നും തന്റെ കഴിവ് കേട് കേരള ജനത്തിന് മുന്‍പില്‍ ബോധ്യമായ സാഹചര്യത്തില്‍ പിണറായി വിജയന് ഭരണതലവനായി തുടരാന്‍ അര്‍ഹതയില്ലന്നും മുസ്ലിം യൂത്ത് ലീഗ് എക്‌സി ക്യാമ്പ് അഭിപ്രായപ്പെടുന്നു.

ദൂര്‍ത്തും ദുര്‍വിനിയോഗവും കൊണ്ടും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭരണസംവിധാനം മുഴുവന്‍ നിശ്ചലാവസ്ഥയിലാണ്. വികസന ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയോ പദ്ധതി നിര്‍വ്വഹണങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ വസതുക്കള്‍ക്കെല്ലാം തീവില ഉയര്‍ന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതം പോലും ദുരിതത്തിലായി. മലബാറില്‍ പഠിക്കാന്‍ അവസര മില്ലാതെ ഉപരിപഠത്തിനായി കുട്ടികള്‍ അലയുമ്പോഴും പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞില്ല. ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശ്ശികയായി വര്‍ധിച്ചുവരുമ്പോള്‍ മസ്റ്ററിംഗിന്റെ പേരില്‍ വാര്‍ദ്ധക്യരായ വയോജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു.

മദ്യ മയക്ക് മരുന്ന് മാഫിയകളും ക്രിമിനലുകളും നാട് വാഴുമ്പോള്‍ ഗുണ്ടാ -പോലീസ് കൂട്ട് കെട്ട് സംസ്ഥാനത്തിന്റെ അഭ്യന്തരം നിയന്ത്രിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ലഭിക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്കിടയില്‍ തുടരുമ്പോള്‍ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു.ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.

ആദരിക്കപ്പെടേണ്ടവരല്ല അക്രമകാരികള്‍
ആര്‍.എസ്.എസ്സിന്റെ ശൈലിയില്‍ നിന്ന് സി.പി.എം പിന്‍വാങ്ങുക

വധശ്രമം സ്ത്രീ പീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തിയ വ്യക്തിയെ മാലയണിഞ്ഞ് സ്വീകരിച്ച ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നടപടി അത്യന്തം അപലനീയമാണ്. ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ആര്‍. എസ്. എസ് സ്വീകരിച്ചാനയിച്ചത് ഏറെ ഞെട്ടലൂടെയാണ് ഈ നാട് കണ്ടത്.

സാമൂഹ്യ മന്‍സാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടി മാറി എന്ന് കരുതി വിശുദ്ധരാവുന്നില്ല. കൊടും ക്രിമിനലുകള്‍ ആരാധിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വളരാന്‍ കാരണം കൊലപാതകങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും, കൊലയാളികള്‍ക്ക് നല്‍കുന്ന വീരപരിവേശവുമാണ്.

കേരളത്തില്‍ ഈ പ്രവണതയാണ് ടി.പി ചന്ദ്രശേഖന്‍ കേസിലുള്‍പ്പെടെള്ള പ്രതികളുടെ ജയില്‍ മോചനത്തിനും മറ്റും സി.പി.എം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തില്‍ അരാചകത്വം വളര്‍ത്താനും ക്രമസമാധാനനിലതകര്‍ക്കാനുംകാരണമാകും ആയതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ സി.പി.എം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു

Continue Reading

kerala

നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര.

Published

on

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നനമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.

Continue Reading

Trending