crime
മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി
വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം.

പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്‍ ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.
വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്‍ അറിയിച്ചു. മരണശേഷം ബന്ധുക്കള്‍ക്കു സന്ദേശങ്ങള്‍ ലഭിച്ചതിനുശേഷമാണ് ലോണ്‍ ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്‍ പറയുന്നു. ”ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നു. ഇതോടെയാണ് കൂടുതല്‍ ഭീകരത മനസ്സിലായത്.
ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിട്ടുണ്ട്” സഹോദരന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.
ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍ ചെറിയ തുക മാത്രമാണു ഇവര്‍ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്‍പയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ വായ്പ ഇടപാടുകാര്‍ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്‍ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്‍ലൈന്‍ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ടതിന്റെ സൂചനയായത്.
ശില്‍പയുടെ അക്കൗണ്ടില്‍നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്‍കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്‍ലൈന്‍ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്‍കിയ ഓണ്‍ലൈന്‍ സംഘം ശില്‍പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത്.
മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്‍പ്പെടെ സന്ദേശങ്ങള്‍ ശില്‍പയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണില്‍ വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്‍ടാക്ടുകളിലേക്കും അയച്ചു നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി