Connect with us

main stories

യൂണിഫോം അഴിച്ചുവന്നാല്‍ ചവിട്ടിക്കൂട്ടും; പൊലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി

ഇതേ യോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Published

on

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ പരിപാടി തടഞ്ഞതിന് പൊലീസിന് സിപിഎം നേതാവിന്റെ ഭീഷണി. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഭാഗത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് പൊതുയോഗത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കിയത്. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് ഭീഷണി. കാക്കിയഴിച്ച് വെച്ചെത്തിയാല്‍ പൊലീസുകാരനെ ചവിട്ടിക്കൂട്ടുമെന്നാണ് ഭീഷണി.

വടകര ചോമ്പാല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വലിയ ആള്‍ക്കൂട്ടത്തോടെ നടത്താന്‍ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. പിറ്റേദിവസം സിപിഎം അനുഭാവിയും നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന ഹേമന്ദിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്.

ഇതേ യോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുന്ന പൊലീസുകാരുടെ ഗതിയറിയാന്‍ ചരിത്രം പരിശോധിച്ചാല്‍ മതിയെന്നാണ് ബിനീഷിന്റെ പ്രസംഗം. അതേസമയം ഔദ്യോഗിക കൃത്യ നിര്‍ഹണം തടസപ്പെടുത്തിയതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ചോമ്പാല പൊലീസ് അറിയിച്ചു. എന്നാല്‍ ഭീഷണി പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റിവെച്ചു

രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താല്‍ക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, ദസ്തഗിര്‍ ഇബ്രാഹിം ആഗ, എച്ച്. അബ്ദുല്‍ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സി.കെ. സുബൈര്‍, പി.എം.എ സമീര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

Continue Reading

india

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

Published

on

പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടതായും സേന പറഞ്ഞു. കശ്മീരില്‍ ആശുപത്രിയും സ്‌കൂള്‍ പരിസരവും ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും സേന സ്ഥിരീകരിച്ചു. പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു.

അതേസമയം പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതായും കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈന്യം അറിയിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.

ഇതിനോടകം പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ-വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വിശദീകരിച്ചു.

Continue Reading

kerala

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

Published

on

തിരുവനന്തപുരം: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.

Continue Reading

Trending