Connect with us

kerala

ഉള്ളിവില കുതിച്ചുയരുന്നു, കേരളത്തിലും വില വര്‍ധന; വില്ലനായത് മഴ

മഹാരാഷ്ട്രയില്‍ സവോളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം

Published

on

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. കനത്ത മഴയെ തുടർന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് വൈകിയതാണ് വില വർധനവിന് കാരണം. മഹാരാഷ്ട്രയില്‍ സവോളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാൻ കാരണം.

മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്. ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിൻ്റലിന് 5,400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 400 രൂപ കൂടി

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.

വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

 

Continue Reading

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

Trending