Connect with us

india

കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം

കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസ് വാക്‌സിനും 68 ശതമാനത്തിലധികം പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഒരു വര്‍ഷം പിന്നിട്ടു. ഇതുവരെ 156.76 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസ് വാക്‌സിനും 68 ശതമാനത്തിലധികം പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തു.

കഴിഞ്ഞ ജനുവരി 16 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി 2 മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കി. മാര്‍ച്ച് 1 മുതലാണ് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തഞ്ച് വയസ്സിനു മുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കുമാണ് കുത്തിവെപ്പ് നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി.തുടര്‍ന്ന് മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കി കൊണ്ട് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വ്യാപ്തി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരി 3 മുതലാണ് 15 വയസ് മുതല്‍ 18 വരെയുള്ള വര്‍ക്ക് കുത്തിവെപ്പ് നല്‍കി വാക്‌സിനേഷന്റെ അടുത്തഘട്ടം ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ മുന്‍കരുതല്‍ ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 21ന് രാജ്യത്ത് 100 കോടി ഡോസുകള്‍ നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Published

on

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാല് ഭാഗങ്ങളില്‍ ഏഴ് അധ്യായങ്ങളിലായി 392 വകുപ്പുകളാണ് നിയമത്തിലുള്ളത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്‌ട്രേഷനുകള്‍ക്കും ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാനും ഏകീകൃത സിവില്‍ കോഡില്‍ വ്യവസ്ഥയുണ്ട്.

Continue Reading

india

മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദായത്.

Published

on

വിവാദ തീരുമാനവുമായി ഗുജറാത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഹിന്ദു പേരുകളുള്ളതും എന്നാല്‍ മുസ്‌ലിംകള്‍ ഉടമസ്ഥരായുള്ള ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കിയതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദായത്. ഇതോടെ ജിഎസ്ആര്‍ടിസി ബസുകള്‍ ഈ ഹോട്ടലുകളില്‍ നിര്‍ത്തില്ല.

വഡോദര, രാജ്‌കോട്ട്, പാലന്‍പൂര്‍, ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ബറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഹിന്ദു ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുസ്‌ലിം ഉടമസ്ഥര്‍ ഹിന്ദു പേരുകള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അന്വേഷിച്ചെന്നും ജിഎസ്ആര്‍ടിസി പറയുന്നു.

ഹോട്ടലുകള്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകള്‍ ഹിന്ദു പേരുകള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയിരുന്നത് എന്നാണ് ജിഎസ്ആര്‍ടിസി ആരോപിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്ത് എത്തി. ഹിന്ദുമുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്‍ശനം.

”ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ ഞങ്ങളുടെ ബിസിനസുകള്‍ ലക്ഷ്യമിടുന്നുവെന്ന്’വഡോദരയിലെ ഹോട്ടല്‍ ഉടമ മുഹമ്മദ് അസ്‌ലം പറഞ്ഞതായി ക്ലാരിയോന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ നിലനില്‍പ്പിന് നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ആര്‍ടിസിയുടെ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രാദേശിക മുസ്‌ലിം നേതാക്കളും രംഗത്ത് എത്തി. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കം വിശാല രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു. നീക്കം മുസ്‌ലിം സംരംഭകരെ അകറ്റാനും ഭയപ്പെടുത്താനുമുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു പ്രമുഖ സമുദായ നേതാവ് സഫര്‍ ആലം വ്യക്തമാക്കിയത്.

സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന ജിഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ഹൈവേയിലെ ചില ഹോട്ടലുകളില്‍ നിര്‍ത്താറുണ്ട്. ഇതിനായി, കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും ടെന്‍ഡറുകള്‍ ക്ഷണിക്കാറുണ്ട്. ലൈസന്‍സ് റദ്ദാക്കിയതോടെ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല.

Continue Reading

india

ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വി.എച്ച്.പി; എല്ലാ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

Published

on

രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശിലെ
പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്ര ആഹ്വാനം ചെയ്തു.

‘ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് രാജ്യത്തെ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ഹിന്ദു സമൂഹത്തിലെ സന്യാസിമാർ ആഹ്വാനം ചെയ്യുകയാണ്’ -വി.എച്ച്.പി ജനറൽ സെക്രട്ടറി പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ചിലർ ശ്രമിക്കുകയും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയുമാണ്.

ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണം. വഖഫ് ബോർഡിൻ്റെ ഏകാധിപത്യപരവും പരിധിയില്ലാത്തതുമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമപരിഷ്‌കരണം കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സനാതന പാരമ്പര്യമാണ് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധർമം 500 വർഷമായി കാത്തിരുന്ന സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമായതെന്നും യോഗി പറഞ്ഞു.

Continue Reading

Trending