വാഷിങ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങാണ്(21) കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജനുള്‍പ്പെടുന്ന നാലംഗസംഘമാണ് വെടിവെപ്പു നടത്തിയത്.
ഫ്രെസ്‌നോയിലെ ഗ്യാസ് സ്‌റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ധരംപ്രീത് ജോലി നോക്കിയിരുന്നു. കടയില്‍ മോഷ്ടിക്കാനെത്തിയ സംഘമാണ് ധരംപ്രീതിനെ കൊലപ്പെടുത്തിയത്. മോഷ്ടാക്കളില്‍ നിന്നും രക്ഷപ്പെടാനായി വിദ്യാര്‍ത്ഥി ക്യാഷ് കൗണ്ടറിനു പിന്നില്‍ ഒളിച്ചെങ്കിലും വെടിയേല്‍ക്കുകയായിരുന്നു.
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൂന്നു വര്‍ഷം മുന്‍പാണ് ധരംപ്രീത് സ്റ്റുഡന്റ്‌സ് വിസയില്‍ യുഎസിലെത്തിയത്. സംഭവത്തില്‍ കുറ്റാരോപിതനായ ഇന്ത്യന്‍ സ്വദേശി അത്വാളിനെ(22) പൊലീസ് അറസ്‌റ്് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു
Tags: shot student