Connect with us

kerala

ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്

Published

on

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; താരങ്ങളുടെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു

ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്‌സൈസ് ചോദ്യം ചെയ്തത്

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു. രാവിലെ 10 മണി മുതല്‍ ആലപ്പുഴ എക്‌സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം, ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാല്‍ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്‌ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.

ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്‌സൈസ് ചോദ്യം ചെയ്തത്. മോഡല്‍ സൗമ്യയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ ആറു മാസത്തെ നൂറിലേറെ പേജുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ മുന്നില്‍ വെച്ചപ്പോള്‍, മൊഴികള്‍ മാറിമറിഞ്ഞു.

എന്നാല്‍ ലൈംഗിക ഇടപാടുകള്‍ക്ക് ലഭിച്ച കമ്മീഷന്‍ തുകയാണെന്നും ലഹരി ഇടപാടില്ലെന്നും സൗമ്യ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തതോടെ ലഹരി ഇടപാട് സൗമ്യ സമ്മതിച്ചതായാണ് വിവരം. ഇതോടെ സൗമ്യയുടെ അറസ്റ്റിന് സാധ്യതയേറി. തസ്‌ലീമയുമായി ലഹരി ഇടപാട് ഇല്ലെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഷൈന്‍ മൊഴി നല്‍കി. മെത്താംഫെറ്റമിന്‍ ആണ് ഉപയോഗിക്കാറുള്ളതെന്നും, ലഹരി വിമുക്തിക്കായി സിനിമ ഷൂട്ട് വരെ മാറ്റിവെച്ചിട്ടുണ്ട് എന്നും ഷൈന്‍ ആവര്‍ത്തിച്ചു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഷൈനിന്റെ പിതാവ് മെഡിക്കല്‍ രേഖകളുമായി എക്‌സൈസ് ഓഫീസിലെത്തി. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.

Continue Reading

kerala

വേടന്റെ മാലയില്‍ പുലിപ്പല്ല്; കേസെടുത്ത് വനംവകുപ്പ്

പുലിപ്പല്ല് തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന്‍ നല്‍കിയ മറുപടി

Published

on

കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പ്. വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പുലിപ്പല്ല് തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന്‍ നല്‍കിയ മറുപടി. എന്നാല്‍ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.

ഫ്ളാറ്റില്‍ കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്. വേടനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ജാര്‍ഖണ്ഡ് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍

മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Published

on

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചുപോയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍. കുഞ്ഞിനെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് തിരിച്ചെത്തിയപ്പോഴാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാലാണ് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നത്.

സംഭവത്തില്‍ മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണണമെന്നും ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാപിതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നിലവില്‍ സിഡബ്ലുസിയുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞിനെ കൈമാറുന്നതില്‍ നിയമതടസങ്ങളുമുണ്ട്. സിഡബ്ലിയുസിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് നിലവില്‍ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്.

Continue Reading

Trending