Connect with us

kerala

തിരുവനന്തപുരത്ത് കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Published

on

തിരുവനന്തപുരം വെള്ളറടയില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെ നാലു കാട്ടുപന്നികള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു. രണ്ടു കടകളില്‍ കയറി കാട്ടുപന്നികള്‍ ആക്രമിച്ചു. ഷോപ്പ് ഉടമ സുധീറിനെയാണ് പന്നികള്‍ കുത്തിപരിക്കേല്‍പ്പിച്ചത്.

വെള്ളറട മേഖലയില്‍ സമീപകാലത്ത് മാലിന്യങ്ങള്‍ കൂടുകയാണെന്നും ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

kerala

തൃശ്ശൂരില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ശത്തില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

Published

on

തൃശ്ശൂരില്‍ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ശത്തില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. അര്‍ധരാത്രി ഒരുമണിയോടെയാണ് സംഭവം. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

kerala

മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ 67-കാരന് പുതുജീവന്‍

പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്

Published

on

കണ്ണൂര്‍: മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ 67-കാരന് പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്. മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ആശുപത്രി അറ്റന്‍ഡര്‍ ജയനും ബന്ധുവായ സി.അര്‍ജുനനും പവിത്രന്റെ കൈയനക്കം ശ്രദ്ധിച്ചത്. വളരെപ്പെട്ടെന്ന് ഡോക്ടര്‍മാരും സംഘവുമെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കുകയാണെന്ന് തിങ്കളാഴ്ച വൈകീട്ട് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരം ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നവര്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചു. മരണവാര്‍ത്തയും സംസ്‌കാരസ്ഥലവും സമയവും ഉള്‍പ്പെടെ ചില മാധ്യമങ്ങളിലും ഇടംപിടിച്ചതോടെ രാവിലെ മുതല്‍ പാച്ചപ്പൊയ്കയിലെ വീട്ടിലും ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.

Continue Reading

kerala

വല വിരിച്ച് വനംനകുപ്പ്; അമരക്കുനിയെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം

അമരക്കുനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവാ സാന്നിധ്യം

Published

on

വയനാട്: അമരക്കുനിയെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും കടുവയുടെ ആക്രമണം. ഊട്ടി കവല പ്രദേശത്ത് തെര്‍മല്‍ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിടെ തൂപ്ര സ്വദേശി ചന്ദ്രന്‍ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഇതോടെ കടുവ ആടിനെ ആക്രമിച്ചു കൊന്ന തൂപ്രയില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം.

ദിവസങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആടിനെ കൊന്ന ദേവര്‍ഗദ്ധ സ്വദേശി കേശവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് വീണ്ടും കടുവ ആക്രമണം ഉണ്ടായത്. അമരക്കുനിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവാ സാന്നിധ്യം.

സംഭവത്തില്‍ നാട്ടുകാര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി ഇന്നലെ രാത്രി മുതല്‍ അമരക്കുനിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അമരക്കുനിയിലെ കടുവ ഇതുവരെ പിടിച്ചത് മുഴുവന്‍ ആടുകളെയാണ്. അനാരോഗ്യം ആകാം ചെറിയ മൃഗങ്ങളെ വേട്ടയാടാന്‍ ഉള്ള കാരണമെന്ന് വനംവകുപ്പ് വിലയിരുത്തുന്നു. വിക്രം, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയും കടുവ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നും എത്തിച്ചിരുന്നു.

Continue Reading

Trending