Connect with us

india

‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്’; ആര്‍എസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജന്‍സ്

സ്വാമിനാഥന്‍ കമ്മിഷന്‍ റിപോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബിജെപി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു

Published

on

കോഴിക്കോട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ആര്‍എസ്എസ് സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആകര്‍ഷണീയവും അതേസമയം വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് തോന്നുന്നതുമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ പോലും വലിയ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയെ നിയന്ത്രിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍എസ്എസിന്റെ പ്രത്യേക വിഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷനെന്ന ആശയത്തിലെ ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ദീര്‍ഘകാലത്തേക്കുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് മൂവ്‌മെന്റിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം പൊതുസമൂഹത്തില്‍ ആര്‍.എസ്.എസുകാരനെന്ന ലേബല്‍ ഇല്ലാത്ത ആര്‍.എസ്.എസില്‍ ശക്തമായ വേരുകളുള്ള ആളുകളാണ് ഒഐഒപിയെ നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംഘ് പരിവാര്‍ വിരോധികളായവരെ പോലും ഭാവിയില്‍ ഈ മൂവ്‌മെന്റിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വളരെ തുച്ഛമായ പെന്‍ഷന്‍ തുക മാത്രം കൈപ്പറ്റുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ പുതിയൊരു രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

2013 നു ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ പങ്കാളിത്ത പെന്‍ഷനാണ് നിലവിലുള്ളത്. റിട്ടയര്‍മെന്റ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ ജീവനക്കാരനും തന്റെ അടിസ്ഥാന ശമ്പളവും ഡി.എയും കൂടിയ തുകയുടെ 10 ശതമാനം പെന്‍ഷന്‍ വിഹിതമായി അടയ്ക്കണം. ഈ വസ്തുതയും സംഘടന മറച്ച് വയ്ക്കുന്നു. കേവലം 19,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ക്ലാര്‍ക്ക് പോലും മാസം തോറും 2280 രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇത്രയും തുക സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ചിട്ടുളള വിവിധ പെന്‍ഷന്‍ പദ്ധതികളിലൊന്നില്‍ പ്രതിമാസം നിക്ഷേപിച്ചാല്‍ ഏവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകുമെന്നതും ഇവര്‍ മറച്ചുവയ്ക്കുന്നു.
സ്വാമിനാഥന്‍ കമ്മിഷന്‍ റിപോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബിജെപി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇല്ലാത്ത ശത്രുവിനെയും അയഥാര്‍ഥ കാരണങ്ങളെയും ചൂണ്ടികാണിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെയും കാണുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലും അവരെ പൊതു ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തലും കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. ഈ താല്‍പ്പര്യങ്ങളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയിലൂടെ നിറവേറ്റപ്പെടുന്നതെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് വിശദീകരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ തുറന്ന യുദ്ധമായി കണക്കാക്കും, ശക്തമായി നേരിടും; താക്കീത് നല്‍കി ഇന്ത്യ

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു

Published

on

ഇനിയും ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ഇന്ത്യ പാകിസ്താന് താക്കീത് നല്‍കി.

ഇതിനിടെ, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാര്‍ എന്നിവര്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കി പാക് ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

നിലവില്‍ ജമ്മുവില്‍ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

india

ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കിയേക്കും; ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാറ്റാന്‍ സാധ്യത

ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്. മെയ് 25ന് കൊല്‍ക്കത്തയില്‍ തീരുമാനിച്ച ഫൈനല്‍ മാറ്റുമെന്നും ഉറപ്പായി. സംഘര്‍ഷത്തിന് അയവുവന്നാല്‍ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം.

വെടിനിര്‍ത്തല്‍ തീരുമാനിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

Published

on

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.

Continue Reading

Trending