Connect with us

FOREIGN

ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം

കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: 2024ൽ വിശുദ്ധ ഹജ്ജ് കർമ്മത്തിന് 1,75,025 പേർക്ക് അനുമതി ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം വെളിപ്പെടുത്തി . ജിദ്ദയിലെ ഷെറാട്ടൺ ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കർമ്മത്തിന് എത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സഊദി ഹജ്, ഉംറ മന്ത്രി എച്ച്.ഇ. ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നുവെന്നും ഹജ്ജ് ഉംറ തീർത്ഥാടകർക്ക് അനായാസം കർമ്മത്തിന് സഊദിയിലെത്താൻ വേണ്ടിയുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കെ.​എം.​സി.​സി ജുബൈ​ൽ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Published

on

‘എ​ലി​വേ​റ്റ് 2025’​ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജുബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്​ ഫി​ഫ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫ​വാ​സ് ആ​ദ്യ പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്തു. കെ.​പി. അ​ബു (എ​ച്ച്.​എം.​ടി) കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ല​യ​ൻ​സ് എ​ഫ്‌.​സി കി​മ്മി​ച്ചി മാ​ർ​ട്ട് പെ​നാ​ൾ​ട്ടി ടൂ​ർ​ണ​മെ​ന്റി​​ന്റെ വി​ജ​യി​ക​ളാ​യി.

കെ.​എം.​സി.​സി ജൂ​ബൈ​ൽ ദാ​ഖി​ൽ മ​ഹ​ദൂ​ദ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫ്‌​റോ​ൺ റ​സ്റ്റാ​റ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടാ​യി, വൈ​സ്​ പ്ര​സി​ഡ​ന്റ്​ ഷി​ബു ക​വ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​രും സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഷി​യാ​സ് താ​നൂ​ർ ടൂ​ർ​ണ​മെ​ന്റ്​ നി​യ​ന്ത്രി​ച്ചു. സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ, ചെ​യ​ർ​മാ​ൻ ഡോ. ​ഫ​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, റി​യാ​സ് വെ​ങ്ങ​ര, സി​റാ​ജു​ദ്ദീ​ൻ ചെ​മ്മാ​ട്, ജ​മാ​ൽ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ, ബാ​വ ഹു​സൈ​ൻ, റ​ഷീ​ദ് അ​ലി, സ​മ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

Trending