Connect with us

india

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ കേസ്

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്

Published

on

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ്  പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും  ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയുമായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.

സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു.

india

‘ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നു:’ ഹേമന്ത് സോറന്‍

തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

ജാര്‍ഖണ്ഡിലേക്ക് കടന്നു കയറിയ ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്‌നാദിഹില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായരിന്നു സോറന്‍.

‘ആര്‍എസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ കടന്നു കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. സോറന്‍ റാലിയില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

india

‘മദ്യപിച്ച് ആരും വരേണ്ട, വനിതകള്‍ക്ക് സുരക്ഷ, വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുത്, ബൈക്ക് സ്റ്റണ്ട് വേണ്ട; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ്

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്

Published

on

മദ്യപരെ ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു വിലക്കി നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു.

 

Continue Reading

india

അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു

മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക

Published

on

72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. കാണാതായി 71ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

Continue Reading

Trending