Connect with us

kerala

സര്‍ക്കാര്‍ ചെലവില്‍ ഓണസദ്യ; 20 മിനിറ്റ് കാത്തിരുന്നിട്ടും കിട്ടാതെ സ്പീക്കറും 500 പേരും മടങ്ങി

1300 പേര്‍ക്കാണ് സദ്യയുണ്ടാക്കിയത്, 800 പേര്‍ കഴിച്ച് തീര്‍ന്നപ്പോഴേക്കും ഭക്ഷണം തീര്‍ന്നു

Published

on

ഓണം പ്രമാണിച്ച് സ്പീക്കര്‍ നിയമസഭാ ജൂവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോഴേക്കും തീര്‍ന്നു. ഇതുമൂലം സദ്യ കഴിക്കാനെത്തിയ സ്പീക്കര്‍ 20 മിനിറ്റോളം കാത്തിരുന്നെങ്കിലും സദ്യ കിട്ടിയില്ല. അവസാനം പഴവും പായസവും കഴിച്ച് മടങ്ങുകയായിരുന്നു.

ഏകദേശം 1300 പേര്‍ക്കാണ് സദ്യയുണ്ടാക്കിയത്. എന്നാല്‍, 800 പേര്‍ കഴിച്ച് തീര്‍ന്നപ്പോഴേക്കും ഭക്ഷണം തീര്‍ന്നു. ഇതിന് മുന്‍പ് ജീവനക്കാര്‍ തന്നെ പിരിവ് എടുത്താണ് സദ്യയുടെ ചിലവ് നോക്കിയിരുന്നത്. ഇത്തവണ സര്‍ക്കാര്‍ ചിലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയിരുന്നത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോഴേക്കും ഭക്ഷണം തീര്‍ന്നു. ഈ സമയത്തായരുന്നു സ്പീക്കറും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും സദ്യ കഴിക്കാനായി എത്തിയത്. 20 മിനിറ്റോളം കാത്തിരുന്നെങ്കിലും സദ്യ എത്താതായതോടെ അദ്ദേഹം പഴവും പായസവും കഴിച്ച് മടങ്ങി.

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

 

Continue Reading

kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

on

വയനാട്ടില്‍ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറ് മണിയോടെ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സില്‍ അമ്പതോളം തീര്‍ഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

kerala

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദപ്രചാരണവുമായി സ്ഥാനാര്‍ഥികള്‍

Published

on

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ വോട്ടിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമാകുന്നത്.

വോട്ടെടുപ്പിന് ശേഷവും ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ഇന്നലെ കൊട്ടിക്കലാശത്തോടെ വളരെ ആവേശത്തോടെ തന്നെ എല്ലാ മുന്നണികളും പരസ്യ പ്രചാതണത്തിന് സമാപനം കുറിച്ചു.

ഇന്നത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് വോട്ടെടുപ്പ്.

പാലക്കാട് 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.

 

 

Continue Reading

Trending