Connect with us

Culture

കാമരാജ്, ഖാഇദേമില്ലത്ത്, അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത തലൈവര്‍കളില്ലാത്ത തമിഴകം

Published

on

കെ.പി ജലീല്‍

‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്‍പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, ഖാഇദേമില്ലത്ത്, മുത്തുവേല്‍കരുണാനിധി, എം.ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, ജയലളിത… ഈ നാമങ്ങളെല്ലാം ഇന്ന് ചരിത്രത്തിലെ സ്മരണകളില്‍മാത്രം. തമിഴക-ദ്രാവിഡരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായിരുന്ന നേതാക്കള്‍ ഇല്ലാത്ത ആദ്യ പൊതുെതരഞ്ഞെടുപ്പിനെയാണ് 2019ലെ പത്തൊമ്പതാം ലോക്‌സഭാവോട്ടെടുപ്പില്‍ തമിഴ്ജനത അഭിമുഖീകരിക്കുന്നത്.
1967ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കാമരാജ് മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. തമിഴ്‌നാട് സംസ്ഥാനമായപ്പോള്‍ അണ്ണാദുരൈയും എം.ജി.ആറും കരുണാനിധിയും ജയലളിതയും ആ പദവികള്‍ അലങ്കരിച്ചു. വെറും മുഖ്യമന്ത്രിമാര്‍ മാത്രമായിരുന്നില്ല അവര്‍. തമിഴകം ഇന്നുമെന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അന്‍പുക്കൂറിയ (സ്‌നേഹഭരിതരായ) തലൈവരുകളാണ് മേല്‍പറഞ്ഞവരെല്ലാം. മുസ്്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനും മലപ്പുറത്തുനിന്ന് ലോക്‌സഭാംഗവുമായ മുഹമ്മദ് ഇസ്്മാഈല്‍സാഹിബിനെ തമിഴ്‌നാട്ടുകാര്‍ സ്‌നേഹബഹുമാനത്തോടെ വിളിച്ച പേരായിരുന്നു ഖാഇദേമില്ലത്ത് അഥവാ സമൂഹത്തിന്റെ പ്രിയപ്പെട്ടവന്‍. തലൈവര്‍ എന്നതിന് നേതാവെന്നാണ് അര്‍ത്ഥമെങ്കിലും അതിലുമപ്പുറമുള്ള അര്‍ത്ഥവ്യാപ്തി അതിനുണ്ടായിരുന്നു. കാമരാജിനെയും എം.ജി.ആറിനെയും തമിഴ്ജനത വിളിച്ചത് ആ പേരിലായിരുന്നു. ഏഴൈതോഴനെന്നും എം.ജി രാമചന്ദ്രനെ അവര്‍ സ്‌നേഹത്തോടെ വിളിച്ചു. തമിഴ് സിനിമകളിലൂടെയായിരുന്നു സംസ്ഥാനത്തെ നാലുമുഖ്യമന്ത്രിമാരുടെയും ഉയര്‍ച്ചയെങ്കില്‍ അതിന് കാരണമാക്കിയത് തമിഴരുടെ ഇന്നും അടങ്ങാത്ത സിനിമാപ്രേമം തന്നെ.
സമൂഹസംബന്ധിയായ ഇതിവൃത്തങ്ങളാണ് ആദ്യം മുതല്‍ തന്നെ തമിഴ് വെള്ളിത്തിരയെ വേറിട്ടുനിര്‍ത്തിയിരുന്നത്. മുത്തുവേല്‍ കരുണാനിധി അഭിനയിച്ചത് വിരലില്ലെണ്ണാവുന്ന സിനിമകളിലായിരുന്നു. അദ്ദേഹം അറിയപ്പെട്ടത് കലൈഞ്ജര്‍ (കലാകാരന്‍) എന്ന പേരിലും. എഴുപതോളം സിനിമകള്‍ക്ക് കലൈഞ്ജര്‍ തിരക്കഥകെളഴുതി. അതില്‍ അഭിനയിച്ചത് അധികവും എം.ജി.ആറും. പാലക്കാട്ട് വേരുകളുള്ള കുടുംബമാണ് എം.ജി ആറിനെങ്കില്‍ ജയലളിതക്കുണ്ടായിരുന്നത് കര്‍ണാടകയിലും. എന്നിട്ടും ആ പ്രാദേശികതയൊന്നും തമിഴകം കാര്യമാക്കിയില്ല. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ കഴകമാണ് തമിഴന്റെ ദ്രാവിഡ രാഷ്ട്രീയത്തെ കൊത്തിയെടുത്തത്. പെരിയാരുടെ ശിഷ്യനായ അണ്ണാദുരൈയായിരുന്നു പിന്നീട് ദ്രാവിഡ മുന്നേറ്റകഴകം (ഡി.എം.കെ) രൂപീകരിച്ചത്. 1972ല്‍ പാര്‍ട്ടി പിളര്‍ന്ന് അഖിലേന്ത്യാ അണ്ണാ ഡി.എം.കെയും ഡി.എം.കെയുമായി. ഇവയുടെ തലപ്പത്ത് യഥാക്രമം എം.ജി.ആറും കരുണാനിധിയും. ഒരേരംഗത്ത് പ്രവര്‍ത്തിക്കവെ തന്നെയാണ് ഇരുനേതാക്കളും തെറ്റിപ്പിരിഞ്ഞത്. ഇതോടെ എം.ജി.ആറിനെയാണ് കൂടുതല്‍ ജനത വരിച്ചത്. അദ്ദേഹത്തിന്റെ താരപരിവേഷം അതീവ ആകര്‍ഷകമായിരുന്നു. കവിതയിലും കഥയിലും തിരക്കഥയിലും ശ്രദ്ധകേന്ദ്രീകരിച്ച കരുണാനിധിക്ക് എം.ജി.ആറിന് ശേഷമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ജയലളിതയുടെ സിനിമാരംഗത്തേതുപോലെ രാഷ്ട്രീയ പ്രവേശവും എം.ജി.ആറിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. എ.ഐ.ഡി.എം.കെയുടെ പ്രചാരണത്തിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ ആദ്യം ജയക്ക് നല്‍കിയിരുന്നത്. പിന്നീട് രാജ്യസഭാംഗമാക്കി. അന്ന് നടത്തിയ പൊതുപ്രസംഗങ്ങള്‍ ജയലളിതയെ തമിഴരുടെ തലൈവിയാക്കിമാറ്റി. ഇതോടെ കരുണാനിധിയും കുടുംബവുമായി നേരിട്ടേറ്റുമുട്ടാന്‍വരെ ജയ തയ്യാറായി. അഴിമതിക്കഥകള്‍ മൂടിയെങ്കിലും ജയലളിത മരിക്കുംവരെ മുതലമൈച്ചര്‍ കസേര തമിഴകം കരുണാനിധിക്ക് വിട്ടുകൊടുത്തില്ല. ജയയുടെ കൂടെയുണ്ടായിരുന്ന ഉപജാപക സംഘമാണ് അവരെ വഷളാക്കിയതെന്ന് ശക്തമായ ആരോപണമുണ്ട്. മരണംവരെ ആ വിവാദം അവരെ പിന്തുടര്‍ന്നു.
കോണ്‍ഗ്രസുകാരനായിരുന്ന നടികര്‍തിലകം ശിവാജി ഗണേശനായിരുന്നു യഥാര്‍ത്ഥത്തില്‍ തമിഴ് വെള്ളിത്തിരയിലെ യഥാര്‍ത്ഥ ഭാവാഭിനേതാവ്. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ശിവാജിയെ തേടിയെത്തി. പക്ഷേ മറ്റുള്ളവരെപോലെ മുഖ്യമന്ത്രിയായി ഉയരാന്‍ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ശിവാജിയുടെ ആദര്‍ശരാഷ്ട്രീയവും അദ്ദേഹത്തെ അനുവദിച്ചില്ല.
സിനിമാരംഗത്ത ്‌നിന്നുള്ള രജനികാന്തും കമല്‍ഹാസനും വിജയകാന്തുമെല്ലാം ഇപ്പോള്‍ താരഗോപുരങ്ങള്‍ കളമൊഴിഞ്ഞ കസേര പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തമിഴ് ജനത കാര്യമായി എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമലിന്റെ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ് ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുന്ന രജനികാന്ത്. രജനിയുടെ കര്‍ണാടകത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ തടസ്സപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനിലൂടെ പുതിയ താരരഹിത രാഷ്ട്രീയ സ്വഭാവത്തിലേക്ക് തമിഴകം പുതുചുവടുവെക്കപ്പെടുകയാണിപ്പോഴെന്നുപറയാം.
ഏപ്രില്‍ 18ന് നടക്കുന്ന വോട്ടെടുപ്പില്‍ ഡി.എം.കെ ഇത്തവണ സംസ്ഥാനത്തെ 39ല്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയം നേടുമെന്നാണ് സൂചനകളെല്ലാം. 18 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും തമിഴ്‌നാടിന്റെ ഭാവിഗതി നിര്‍ണയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പി. പനീര്‍ശെല്‍വവും തമിഴരുടെ മനതാരില്‍ നിന്ന് എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ജയലളിതയുടെ 2016 ഡിസംബര്‍ അഞ്ചിലെ വിയോഗത്തോടെ തമിഴകം തേങ്ങിയെങ്കില്‍ 2018 ഓഗസ്റ്റ് ഏഴിലെ കരുണാനിധിയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തിലെ താരതിരശ്ശീല ഏതാണ്ട് പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. പുതിയ താരോദയത്തിന് കാതോര്‍ക്കുകയാണോ തമിഴ് രാഷ്ട്രീയമെന്നറിയാന്‍ ഇനി ദിനങ്ങള്‍ മാത്രം .

news

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ക്രൈസ്തവ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്

Published

on

ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലായിരുന്നു സംഭവം .ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ഇടക്കാല ഗവണ്‍മെന്റ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Trending