Connect with us

india

ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ സ്ഥാപിക്കപ്പെട്ടുവെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം

Published

on

ന്യൂഡല്‍ഹി: ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരും 2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഭരണസംവിധാനത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്നതെന്ന് ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്.

77 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോഡ്സെയാണ് ഗാന്ധിയുടെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്തത്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ‘എക്സി’ലെ പോസ്റ്റില്‍ കുറിച്ചു. ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് ഇന്ത്യയുടെ അധികാരസ്ഥാനങ്ങളില്‍ ഇന്ന് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യം’ സ്ഥാപിക്കപ്പെട്ടുവെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.മഹാത്മാഗാന്ധിയുടെ കണ്ണടയും വടിയും സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കുന്നവരും അതേസമയം രാജ്യത്തുടനീളമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നവരുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ പൈതൃകം സംരക്ഷിക്കലും പ്രോത്സാഹിപ്പിക്കലും ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പ് അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും രമേശ് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗാന്ധിജി വെറുമൊരു വ്യക്തിയായിരുന്നില്ല അദ്ദേഹം ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഇന്ത്യക്കാരനിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും നിര്‍ഭയത്വത്തിന്റെയും ശക്തി ഏറ്റവും വലിയ സാമ്രാജ്യങ്ങളുടെ പോലും വേരുകള്‍ ഇളക്കും. ലോകം മുഴുവന്‍ ഈ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. രാഷ്ട്രപിതാവ്, മഹാത്മാ, നമ്മുടെ ബാപ്പുവിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ നൂറുനൂറു അഭിവാദനങ്ങള്‍ -‘എക്സി’ലെ പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ വഴികാട്ടിയായ ബാപ്പുവിന് ഞങ്ങള്‍ അഗാധമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യം, അഹിംസ, സര്‍വോദയ തുടങ്ങിയ അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മുടെ പാത പ്രകാശിപ്പിക്കുന്നത് തുടരുന്നു’വെന്ന് ഖാര്‍ഗെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രണ്ടാഴ്ച്ചക്കുള്ളില്‍ ഹിമാചലിലെ സഞ്ജൗലി മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം; ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന

മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു.

Published

on

രണ്ടാഴ്ച്ചക്കുള്ളില്‍  ഹിമാചൽപ്രദേശിലെ സഞ്ജൗലിയിലെ മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന. സഞ്ജൗലിയിലെ സിവിൽ സൊസൈറ്റിയിലെ അംഗങ്ങളും ദേവഭൂമി സംഘർഷ് സമിതിയുമാണ് ഭീഷണിയുമായെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബർ 11ന് ഷിംലയിലെ സഞ്ജൗലി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടാവുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സഞ്ജൗലിയിലെ പള്ളി നിയമവിരുദ്ധമാണെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു.

പിന്നാലെ ഷിംല മുനിസിപ്പൽ കമ്മീഷണർ (എം.സി) കോടതി സഞ്ജൗലി പള്ളിയുടെ മൂന്ന് നിലകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടു. ഉത്തരവുകൾ നടപ്പിലാക്കാൻ പള്ളി കമ്മിറ്റിക്ക് കോടതി രണ്ട് മാസത്തെ സമയപരിധിയും നൽകിയിരുന്നു. പള്ളി പൊളിക്കുന്നതിനുള്ള ചെലവ് പള്ളി കമ്മിറ്റിയും വഖഫ് ബോർഡും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു. അതിനുശേഷം പള്ളിയുടെ ശേഷിക്കുന്ന രണ്ട് നിലകൾ പൊളിക്കണോ എന്നതിൽ വാദം കേൾക്കും.

ബുധനാഴ്ച, സിവിൽ സൊസൈറ്റി, സഞ്ജൗലി, ദേവഭൂമി സംഘർഷ് സമിതി എന്നിവയുടെ ഒരു പ്രതിനിധി സംഘം ഷിംല മുനിസിപ്പൽ കമ്മീഷണറെ കണ്ട് അവരുടെ ആവശ്യത്തെക്കുറിച്ച് ഒരു നിവേദനം സമർപ്പിച്ചു. മുനിസിപ്പൽ കമ്മീഷണർ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും ഇതുവരെ പള്ളി പൊളിച്ച് മാറ്റിയിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. 15 ദിവസത്തിനുള്ളിൽ പള്ളി പൊളിച്ചുമാറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പള്ളി നിയമവിരുദ്ധമാണെന്ന് വിവിധ ഹിന്ദുത്വവാദ സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. പള്ളി അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ ഫയൽ ചെയ്ത കേസ് ഒരു ദശാബ്ദത്തിലേറെയായി മുനിസിപ്പൽ കോർട്ടിൽ നിലനിൽക്കുകയായിരുന്നു. ഷിംലയിലെ സഞ്ജൗലിക്ക് സമീപമുള്ള മാലാനയിൽ ഒരു ഹിന്ദു വ്യവസായിയെ ഏതാനും മുസ്‌ലിങ്ങൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് നിലവിൽ ഹിന്ദു സംഘടനകൾ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

Continue Reading

india

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

Published

on

മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളായ ആദിക, വേണിക, സുതന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അതേസമയം മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 40 അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെയാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തില്‍ പെടുന്നത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ ബിരുദം; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് നിരീക്ഷണം.

Continue Reading

Trending