Connect with us

GULF

ഒമാനില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുള്ള മോഹനന്‍ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്.

Published

on

സലാല: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍(55)നെയാണ് ഒമാനിലെ സലാലയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മോഹനന്‍ സലാല സനാഇയയില്‍ കമ്പനി നല്‍കിയ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സലാലയില്‍ ജോലി ചെയ്യുന്ന മകന്‍ അന്വേഷിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അവധിക്ക് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുള്ള മോഹനന്‍ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ശ്രീജ. മക്കള്‍: മോസ് (സലാല) അശ്വതി (ദുബൈ).നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍അറിയിച്ചു.

 

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

GULF

സൗഹൃദത്തിൻ്റെയും മാനവികതയുടെയും പൈതൃകം ഉയർത്തിപ്പിടിക്കുക ദമാം സൗഹൃദ വേദി

സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

Published

on

സമുദായ ധൃവീകരണവും ഫാഷിസവും കു ത്തഴിഞ്ഞ ജീവിതരീതിയും ലഹരിമയക്ക് മരുന്നു വ്യാപനവും കേരളീയ സമുഹം ഭീതിജനകമായ അന്തരിക്ഷത്തിലാണെന്നും ബാഫഖിതങ്ങൾ യുഗമാണ് കേരള പൈതൃകത്തിന് അടിത്തറ പാകിയതെന്നും ബാഫഖി തങ്ങളുടെ പൊതു ,മത, രാഷ്ട്രിയപ്രവവർത്തന രീതിയാണ് ഇതിൽ പ്രതിരോധ രിതിയാക്കേണ്ടതെന്നും ദമാമ് അൽഅബിർ ഓഡിറ്റോറിയത്തിൽ ചേർന്ന
കേരള പൈതൃകം വർഗ്ഗിയത പ്രതിരോധ സാധ്യതകൾ ‘സെമിനാർ അഭിപ്രായപ്പെട്ടു.
സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം മൗലവിയെയും ഡോ : ഗഫുറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യഭ്യാസ സംരഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖിതങ്ങൾ നൽകിയിട്ടുണ്ട്.

വർഗ്ഗിയ ചിന്താഗതി മുളയിലെ പ്രതിരോധിക്കാൻ വർഗ്ഗീയ വിഭാഗിയതക്ക് തുടക്കം കുറിച്ച നടുവട്ടം, ചാവക്കാട് – പയ്യോളി കലാപങ്ങളെ തുടക്കത്തിൽ തന്നെ മുറിച്ച് മാറ്റിയ ‘മാതൃക ബാഫഖിതങ്ങളും R ശങ്കറും പട്ടവും കേളപ്പനും കാണിച്ച് തന്ന പൈതൃകം ഇന്നും മാതൃകയാണ്.

ബാഫഖി തങ്ങളുടെ വെക്തി വിശുദ്ധിയുള്ളതനിമയാർന്ന രാഷ്ട്രിയ,മത പ്രവൃർ ത്തനങ്ങൾ പുതിയ തലമുറ പഠന വിധേയമാക്കേണ്ടതുന്നും സ്ക്കൂൾ തലം മുതൽ ഇത്തരം മാതൃകായോഗ്യരുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുംയോഗം അഭിപ്രായപെട്ടു. ഡോ:ഖാസിമുൽ ഖാസിമി ഉൽഘാടനം ചെയ്തു.

മജിദ് കൊടുവള്ളി അദ്ധ്യക്ഷനായിരുന്നു അമീറലി കൊയിലാണ്ടി അബ്ദുൽ മജീദ് ചുങ്കത്ത റ മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫൈസൽ ഇരിക്കൂർ സ്വാഗതവും ശരീഫ്പാറപ്പുറത്ത് നന്ദിയും പറഞ്ഞു

Continue Reading

Trending