News
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് പുരുഷന്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
വനിതകളുടെ 66 കിലോ വിഭാഗം ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഇമാനെ ഖലീഫ്.
 
																								
												
												
											പാരീസ് ഒളിംപിക്സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവായ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. താരം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എകസ്വൈ ക്രോമസോമുകളും ഉണ്ടെന്ന പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തി. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.
2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ ഇമാനെ വിലക്കിയിരുന്നു.
News
ഇന്ത്യഓസ്ട്രേലിയ രണ്ടാം ട്വന്റി20ക്കും മഴ ഭീഷണി
മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
 
														മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനും മഴ വില്ലനായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ മഴ ലഭിക്കാനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.
നേരത്തെ കാന്‍ബറയില്‍ നടന്ന ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടിയിരിക്കെയായിരുന്നു മഴ എത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (39), ഉപനായകന്‍ ശുഭ്മന്‍ ഗില്‍ (37) എന്നിവര്‍ മികച്ച ഫോമിലായിരുന്നു.
അതേസമയം, ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 21ന് വിജയം നേടിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങള്‍ ഓസീസിനും, മൂന്നാമത് ഇന്ത്യയ്ക്കുമായിരുന്നു വിജയം.
മഴ വീണ്ടും കളിയെ തടസ്സപ്പെടുത്തുകയാണെങ്കില്‍, ഇന്ത്യക്ക് പരമ്പരയിലെ നിര്‍ണായക വിജയം നേടാനുള്ള സാധ്യതകള്‍ പ്രതിസന്ധിയിലാകും.
india
ജീവന്‍ നിലനിര്‍ത്താന്‍ 10,000 കോടി ആവശ്യമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ
ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു
 
														ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ?10,000 കോടി രൂപയുടെ സഹായം വേണമെന്ന അഭ്യര്‍ഥനയുമായി എയര്‍ ഇന്ത്യ മുന്നോട്ട് വന്നു. ഉടമകളായ ടാറ്റ സണ്‍സ്‌ക്കും സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജൂണില്‍ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട യാത്രികര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനിയുടെ പ്രതിഛായ പുനര്‍നിര്‍മ്മാണവും ഉള്‍പ്പെടെ വന്‍തുക ആവശ്യമാണ് എന്ന് മാനേജ്‌മെന്റ് വിലയിരുത്തുന്നു.
അതിനൊപ്പം, പുതിയ വിമാനങ്ങള്‍ വാങ്ങാനും നിലവിലെ സേവന നിലവാരം മെച്ചപ്പെടുത്താനും ഈ നിക്ഷേപം നിര്‍ണായകമാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പലിശരഹിത വായ്പയിലൂടെയോ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള രൂപത്തിലോ ഈ ഫണ്ട് നല്‍കാനുള്ള സാധ്യതകള്‍ ഉടമസ്ഥര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ എയര്‍ ഇന്ത്യയിലെ 74.9% ഓഹരി ടാറ്റ സണ്‍സിനും, ശേഷിക്കുന്ന ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ക്കുമാണ്. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതിയില്‍ ടാറ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ വാര്‍ത്തയെക്കുറിച്ച് എയര്‍ ഇന്ത്യയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
india
ക്ഷേത്ര മതിലില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമിച്ച ഹിന്ദുത്വ ഭീകരര്‍ അറസ്റ്റില്‍
 
														ഉത്തർപ്രദേശിലെ അലിഗഢിൽ ഹിന്ദു ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹിന്ദുത്വ ഭീകരർ അറസ്റ്റിൽ. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശർമ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൻ പറഞ്ഞു.
പ്രതികളും മുസ്ലിം ബിസിനസുകാരുമായി ഭൂമി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.ക്ഷേത്രങ്ങളുടെ ചുവരിൽ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകൾ കണ്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
കർണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അവരുടെ നിർദേശ പ്രകാരം മൗലവി മുസ്തഖീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹസൻ, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തിൽ പ്രതികളെ വിട്ടെന്നും അവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും എസ്എസ്പി അറിയിച്ചു.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്‍കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
																	 
									 
																	 
									 
																	 
									 
																	 
									 
																	 
									