Connect with us

kerala

സംസ്ഥാനത്ത് പുതുതായി എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റിയാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1445, തൃശൂര്‍ 1079, എറണാകുളം 525, കോഴിക്കോട് 888, തിരുവനന്തപുരം 576, പാലക്കാട് 383, കൊല്ലം 651, ആലപ്പുഴ 604, കണ്ണൂര്‍ 328, കോട്ടയം 358, കാസര്‍ഗോഡ് 270, പത്തനംതിട്ട 153, ഇടുക്കി 87, വയനാട് 117 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂര്‍ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂര്‍ 561, കാസര്‍ഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending