Categories: indiaNews

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം; മുന്നറിയിപ്പ്‌നല്‍കി കേന്ദ്രം

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ്‌നല്‍കി കേന്ദ്രം. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വര്‍ഗീകരണം കര്‍ശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.

സാമൂഹമാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നകതിലും, വിദ്വേഷ പ്രചാരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

webdesk18:
whatsapp
line