Connect with us

india

വനിത സംവരണത്തില്‍ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി

ബില്ലിന് പൂര്‍ണ്ണ പിന്തുണയെന്നും അവര്‍ പറഞ്ഞു.

Published

on

വനിതാ സംവരണത്തില്‍ ഒബിസി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധി ലോക്‌സഭയില്‍. ബില്ലിന് പൂര്‍ണ്ണ പിന്തുണയെന്നും അവര്‍ പറഞ്ഞു.

വനിതാ സംവരണ ബില്ല് രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. ബില്ല് നടപ്പാക്കുമ്പോള്‍ ഒബിസി,എസ്‌സി,എസ്ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്താനും വനിതാ സംവരണം കോണ്‍ഗ്രസ് പിന്തുണക്കുന്നതായും സോണിയ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു.

ബില്ല് നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണ്. എത്രയും വേഗം ഇത് നടപ്പാക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നിക്കണം. ഇന്ത്യയിലെ സ്ത്രീകള്‍ എത്രകാലം ബില്ലിനായി കാത്തിരിക്കണമെന്നും സോണിയ ഗാന്ധി ചോദിച്ചു.

india

വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതി ഇന്ന് ഹരജികള്‍ പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡും മുസ്‌ലിം ലീഗും സമസ്തയും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

കഴിഞ്ഞ മാസം വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നല്‍കി.കേന്ദ്രം കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇപ്പോള്‍ മുസ്‌ലിം സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.

Continue Reading

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

Trending