പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്താവ് നൂപൂര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ റാലി.ജുമുഅക്ക് ശേഷം ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ജുമാ മസ്ജിദില്‍ ഒന്നായ ഡല്‍ഹി ജുമാ മസ്ജിദ് സമീപത്ത് നിന്നാണ് റാലി തുടങ്ങിയത്.ഡല്‍ഹിയില്‍ കൂടാതെ ജമ്മു, ലക്‌നൗ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.
വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പതിനഞ്ചോളം ഇസ്ലാമിക രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.അതേസമയം ജനങ്ങളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്.