Connect with us

crime

നൂഹ് വര്‍ഗീയ സംഘര്‍ഷം: ഗോരക്ഷാസേനാ നേതാവ് മോനു മനേസര്‍ അറസ്റ്റില്‍

രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍.

Published

on

നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോരക്ഷാസേനാ നേതാവും ബജ്‌റങ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍. ഹരിയാന പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിച്ച വി.എച്ച്.പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിനാണു നടപടി.

രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍. രാജസ്ഥാന്‍ പൊലീസ് ആണ് മനേസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

നൂഹ് സംഘര്‍ഷത്തിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായി ആരോപണമുണ്ടായിരുന്നു.

ഐ.ടി നിയമത്തിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് മനേസറിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍നിന്ന് ഇന്നുതന്നെ ഇയാള്‍ക്കു ജാമ്യം ലഭിക്കാനിടയുണ്ട്. എന്നാല്‍, നാസിര്‍ജുനൈദ് ഇരട്ടക്കൊലയില്‍ ഇയാളെ വിട്ടുകിട്ടാന്‍ ഹരിയാന പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന രാജസ്ഥാനിലെ ഭരത്പൂര്‍ എസ്.പി മൃദുല്‍ കച്ചാവ അറിയിച്ചു. ഹരിയാന പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറുമെന്നാണു വിവരം.

കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭരത്പൂര്‍ സ്വദേശികളായ നാസിര്‍(25), ജുനൈദ്(35) എന്നിവരെ പശുക്കടത്ത് ആരോപിച്ച് മോനു മനേസറിന്‍രെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍, ഗോരക്ഷാ സംഘം ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഹരിയാനയിലെ ഭിവാനിക്കടുത്ത ലൊഹാറുവില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഒരു വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനുശേഷം മനേസര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഇതേസമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവവുമായിരുന്നു ഇയാള്‍.

ഇതിനിടെയാണ് ജൂലൈ 31ന് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ വി.എച്ച്.പി ജലാഭിഷേക യാത്ര പ്രഖ്യാപിച്ചത്. യാത്രയില്‍ പങ്കെടുക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി മോനു മനേസര്‍ പ്രഖ്യാപിച്ചു. ഇതു നാട്ടുകാര്‍ക്കിടയില്‍ പ്രകോപനത്തിനിടയാക്കി. യാത്രയ്ക്കിടയിലും ഇതിനുശേഷവും നൂഹിലും തൊട്ടടുത്തുള്ള ഗുരുഗ്രാമിലുമടക്കം വ്യാപകമായ അക്രമസംഭവങ്ങളിലേക്കു നയിച്ചതും ഇയാളുടെ പ്രകോപനമായിരുന്നു. വര്‍ഗീയസംഘര്‍ഷത്തില്‍ പള്ളി ഇമാം അടക്കം 6 പേര്‍ക്കു ജീവന്‍ നഷ്ടമാകുകയും ചെയ്തു.

crime

നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്യു

സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും കുട്ടയുടെ പിതാവ്‌
ആരോപിച്ചിരുന്നു

Published

on

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ദുരൂഹമരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കെഎസ്യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്യു നടത്തിയ മാര്‍ച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേ സമയം തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അച്ഛന്‍ സജീവ് ആവശ്യപ്പെട്ടിരുന്നു.അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സജീവ് പറഞ്ഞു.

നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോള്‍ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു. സഹപാഠികളായ അലീന ,അഞ്ജന, അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സജീവ് ആരോപിച്ചിരുന്നു.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നാണ് വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിച്ചത്. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

 

Continue Reading

crime

മഅദനിയുടെ വീട്ടില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച ഹോം നഴ്‌സ് അറസ്റ്റിൽ

Published

on

അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള്‍ പിടിയില്‍. ഹോം നഴ്‌സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്. മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടി​ച്ചത്.

വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കാനാൻ എത്തിയ റംഷാദ് മോഷണം നടത്തുകയായിരുന്നു. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴി​ഞ്ഞ ദി​വസം സ്വർണാഭരണവും പണവും കാണാതായതി​നെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി​ നൽകി​യി​രുന്നു.

കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ്‌ വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌. ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനി​ൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച നിലയിൽ 2 പവന്റെ കൈചെയി​ൻ കണ്ടെത്തി. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലല്‍ റംഷാദ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Continue Reading

crime

‘ആ കളി ഇവിടെ ചിലവാകില്ല’; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാര്‍ഥി

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു

Published

on

തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാര്‍ഥി. പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.

സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.

ഒരു പരസ്യ തട്ടിപ്പില്‍ അശ്വഘോഷിന്റെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്‍ സെല്ലിനു കോള്‍ കൈമാറുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്‍ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.

എന്നാല്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്‍ക്കു മറുപടി നല്‍കി അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ലെന്നും ഇത്തരക്കാര്‍ വിളിക്കുമ്പോള്‍ സ്വന്തം വിവരങ്ങള്‍ നല്‍കരുതെന്നും അശ്വഘോഷ് പറഞ്ഞു.

Continue Reading

Trending