Connect with us

kerala

നിപ: ഇന്ന് പോസിറ്റീവ് കേസുകളില്ല, ഐസൊലേഷനിലുള്ളത് 915 പേർ

ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

Published

on

നിപ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.അറിയിച്ചു.നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളതെന്നും മന്ത്രി അറിയിച്ചു.ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഐസൊലേഷൻ കാലാവധിക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാത്രം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ചികിത്സ തേടേണ്ടതാണെന്നും അറിയിച്ചു.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു

 

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending