Connect with us

EDUCATION

ഇനി എസ്‌എസ്‌എല്‍സി പരീക്ഷ കൂടുതല്‍ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍ ലഭിക്കും

പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച്‌ പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും.

Published

on

എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്.

ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ കുറിച്ചുള്ള ഭീതി അകറ്റുന്നതിനും സഹായിക്കാറുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച്‌ പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും.

കൈറ്റ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമഗ്ര പോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ ‘സമഗ്ര പ്ലസ്’ പോർട്ടലിലാണ് മുൻകാല എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതോടൊപ്പം രക്ഷിതാക്കളെ കൂടി സഹായിക്കുന്ന വിധത്തിലാണ് ഡിജിറ്റല്‍ വിഭവങ്ങളും പ്രവർത്തനങ്ങളും സമഗ്ര പ്ലസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതുകൂടാതെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠന മുറി സംവിധാനവും ലഭ്യമാക്കിയിരിക്കുന്ന സമഗ്ര പ്ലസില്‍ 2017 മുതലുള്ള എസ്‌എസ്‌എല്‍സി ചോദ്യങ്ങളും അവയുടെ ഉത്തരസൂചകങ്ങളും ലഭ്യമാകും.

സമഗ്ര പ്ലസില്‍ പുതിയ പാഠപുസ്തകങ്ങള്‍ക്കനുസരിച്ച്‌ 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റല്‍ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതനുസരിച്ച്‌ അധ്യാപകർക്കുള്ള പരിശീലനവും സമഗ്ര പ്ലസ് പോർട്ടലില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒമ്ബതാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകർ ഈ മാസം പരിശീലനം പൂർത്തിയാക്കും. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന് സമഗ്ര പ്ലസ് പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.samagra.kite.kerala.gov.in സന്ദർശിക്കാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ അട്ടിമറി

മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി.

Published

on

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി. സര്‍വ്വകലാശാല സാഹിത്യരചനാ പിച്ച്ഡി വിഭാഗത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പി.എസ്.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം 16ാം സീറ്റിലെ മുസ്‌ലിം സംവരണമാണ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നത്.

ഈ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഏഴുപേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ നേരത്തേ പ്രവേശനം നല്‍കാന്‍ തീരുമാനിച്ച നാല് പേര്‍ക്ക് മാര്‍ക്ക് നല്‍കുകയും ബാക്കി മൂന്ന് പേര്‍ക്ക് മാര്‍ക്കുകളൊന്നും നല്‍കാതെ മാര്‍ക്ക് ലിസ്റ്റില്‍ യോഗ്യതയില്ലെന്ന് കാണിക്കുകയാണ് ചെയ്തതെന്നാണ് പരാതി. മലയാള സര്‍വകലാശാലയില്‍ ഇത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

EDUCATION

യു.ജി.സി 2024 ജൂണില്‍ നടത്തിയ നെറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്.

Published

on

 യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

Continue Reading

Trending