Culture
നവംബര്‍ എട്ട് : പ്രതിപക്ഷത്തിന് കരിദിനം, സര്‍ക്കാറിന് കള്ളപ്പണ വിരുദ്ധ ദിനം

1000,500 രൂപകളുടെ നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി അരൂണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്ഡ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും നവംബര്‍ എട്ടിന് കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികളെ ജനങ്ങളിലെത്തിക്കാനുള്ള പരിപാടികല്‍ നടത്തുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചത്.
നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇന്ത്യന്‍ സമ്പത്വ്യവസ്ഥയുടെ 86 ശതമാനം കറന്‍സികള്‍ക്ക് മൂല്യമില്ലാതാക്കിയതിലൂടെ സമ്പദ്വ്യവസ്ഥക്കേറ്റ കനത്ത ആഘാതത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് പ്രതിപക്ഷ നീക്കം. അതോടപ്പം മറ്റു ഭരണ വീഴ്ചകളെയും പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാനുള്ള അവസരമായി പ്രതിപക്ഷം ഉപയോഗിക്കും.ഇതോടെ നവംബര്‍ എട്ട് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരെഞ്ഞെടുപ്പുകള്ക്ക് മുന്നേ നടത്താന്‍ കഴിയുന്നു വലിയ ചലനമായും ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
കറുത്ത പണത്തിനെതിരായി യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അതവരുടെ രാഷ്ട്രീയ അജണ്ടയിലേ ഇല്ലായിരുന്നുവെന്നും ജയ്റ്റ്ലി കൂട്ടി ചേര്‍ത്തു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിന് ബി.ജെ.പി യുടെ സ്വാധീനം കൊണ്ടാണെന്ന പ്രതിപക്ഷ ആരോപണത്തെയും ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ ശക്തമായി എതിര്‍ത്തു.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ടു നിരോധനമെന്ന ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി രാജ്യത്തെ പതിനെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധത്തിനാണ് സര്‍ക്കാറിന്റെ ഈ തീരുമാനം വഴിവെച്ചതെന്നും ഗുലം നബി പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF2 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു