Connect with us

kerala

നോവായി ഡോ. വന്ദന; കണ്ണീരോടെ വിടചൊല്ലി നാട്

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സംസ്‌കാര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

Published

on

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദന ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം മുട്ടുചിറ പട്ടാള മുക്കിലെ വീട്ടില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സംസ്‌കാര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.

പിതാവ് കെ ജി മോഹന്‍ദാസും മാതാവ് വസന്തകുമാരിയും അവസാന ചുംബനം രംഗം കണ്ട് നിന്നവരുടെ എല്ലാം കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് വന്ദനക്കും അന്ത്യചിതയൊരുക്കിയത്.

ഇന്നലെ പുലര്‍ച്ചെ 4.30ന് ആണ് സംഭവങ്ങളുടെ തുടക്കം. കാലിന് പരിക്കേറ്റ നിലയിലാണ് സന്ദീപിനെ പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കാലിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡ്രസിങ് റൂമിന് പുറത്തിറങ്ങിയ പ്രതി ബന്ധുവിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരെയും ആക്രമിച്ചു. പിന്നീട് ഡ്രസിങ് റൂമിനകത്തു കയറി ഡോക്ടറെ ചവിട്ടി വീഴ്ത്തുകയും സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച് മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു.

അക്രമ സ്വഭാവം കാണിച്ചിട്ടും പ്രതിയെ തടയാനോ കീഴ്‌പ്പെടത്താനോ പൊലീസിന് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. ഡ്രസിങ് റൂമിലെ ജീവനക്കാര്‍ മറ്റു മുറികളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ഡോ. വന്ദനാദാസ് അക്രമിയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ഡോക്ടറുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിനും മാരകമായ പരിക്കേറ്റു. ഹോംഗാര്‍ഡിനെയും പൊലീസിനെയും ആംബുലന്‍സ് ഡ്രൈവറെയും ആക്രമിച്ച പ്രതിയെ പിന്നീട കൂടുതല്‍ പൊലീസുകാരും ആശുപത്രി ജീവനക്കാരും എത്തിയാണ് കീഴ്‌പ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡോ. വന്ദനയെ കൊട്ടാരക്കര വിജയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ 7.30ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഒരുമണിക്കൂറോളം തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എ.എസ്.ഐ മണിലാല്‍, പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി സന്ദീപ് പൊലീസിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസ് കാലിന് പരിക്കേറ്റ നിലയിലായിരുന്ന സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

kerala

വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Published

on

സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

മെയ് 31 വരെയാണ് ഇളവ് ബാധകം. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഇവര്‍ക്ക് നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്.

നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Continue Reading

kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലം; പ്രതി ആത്മഹത്യ ചെയ്തു

യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു.

Published

on

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു.

ഫെബിന്റെ സഹോദരിയായ യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കൊലക്ക് മുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചുരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

ഇന്നലെ 6.30 ഓടെയാണ് സംഭവം. പര്‍ദ ധരിച്ച് മുഖംമറച്ച് കത്തിയുമായെത്തിയ തേജസ് ആദ്യം ഫെബിന്റെ പിതാവ് ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. കുത്താന്‍ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Continue Reading

Trending