Connect with us

kerala

മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാത്ത നൂറിലേറെ അധ്യാപകര്‍ക്കു നോട്ടീസ്

നിയമനോത്തരവ് നല്‍കിയിട്ടും ക്യാപില്‍ ഹാജരാകാത്തതിന് കാരണം കാണിക്കണമെന്നാണ് നിര്‍ദേശം

Published

on

കോഴിക്കോട്: ഒന്നാം സെമസ്റ്റര്‍ പി.ജി മൂല്യനിര്‍ണയ ക്യാംപുകളില്‍ പങ്കെടുക്കാത്തതിന് കാലിക്കറ്റ് സര്‍വകലാശാലയിലെ കോളേജുകളിലെ നൂറിലേറെ അധ്യാപകര്‍ക്ക് നോട്ടീസ്. നിയമനോത്തരവ് നല്‍കിയിട്ടും ക്യാപില്‍ ഹാജരാകാത്തതിന് കാരണം കാണിക്കണമെന്നാണ് നിര്‍ദേശം.

ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ക്യാപുകളില്‍ പങ്കെടുക്കാത്തവര്‍ക്കാണു നോട്ടീസ് നല്‍കിയത്. അതേസമയം, അക്കാദമിക് കാരണങ്ങളാല്‍ ക്യാപില്‍ പങ്കെടുക്കാത്ത അധ്യാപകരോടും യൂണിവേഴ്‌സിറ്റി വിശദീകരണം തേടിയിട്ടുണ്ടെന്നും അധ്യാപകരെ അപമാനിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും സെനറ്റ് അംഗം ഡോ. എ.ടി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. മതിയായ കാരണം ബോധിപ്പിക്കുന്നവരെ നടപടിയില്‍നിന്ന് ഒഴിവാക്കുമെന്ന് കണ്‍ട്രോളര്‍ ഡോ. ഡി.പി.ഗോഡ്‌വിന്‍ സാംരാജ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് ചൂടിന് ആശ്വാസമേകാന്‍ മഴ എത്തുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, തെക്കന്‍ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തെക്കന്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരത്താണ് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരത്താണ് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നതാണ് രീതി. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.

മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എഎസ്ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Continue Reading

kerala

ബന്ധുക്കളുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് അഫാന്റെ പിതാവ്

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്‍ തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.

നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്‍ത്തിച്ചത്. ഇളയമകന്‍ അഫ്സാനെ കുറിച്ചും അവര്‍ ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു.

അതേസമയം അഫ്സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്‍ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.

റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending