Connect with us

Culture

2000 രൂപ നോട്ട് അസാധുവാക്കല്‍ അറിയില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍; 200 ന്റെ നോട്ട് ഉടന്‍ വിതരണത്തിന് 

Published

on

ന്യൂഡല്‍ഹി: കേന്ദസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന് ശേഷം വീണ്ടും ഒരു നോട്ട് നിരോധനം നടപ്പിലാക്കുന്നു എന്ന വാര്‍ത്ത സജീവമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. പുതിയ 200 രൂപയുടെ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതില്‍ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ്. കൂടുതല്‍ വിവരങ്ങള്‍ ആര്‍ബിഐ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2000 രൂപ നോട്ട് അച്ചടി നിര്‍ത്തിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ചുമാസം മുന്‍പേ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

2016 നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2000 രൂപ നോട്ടുകള്‍ മുഴുവനും വിതരണം ചെയ്തിട്ടുമില്ല. ഇതിനിടെ, പുതിയ 200 രൂപ നോട്ടുകള്‍ മൈസൂരുവിലെ ആര്‍ബിഐ പ്രസില്‍ അച്ചടി തുടങ്ങിയെന്ന കാര്യം കേന്ദ്രമന്ത്രി സന്തോഷ് സ്ഥിരീകരിച്ചു. അടുത്ത മാസത്തോടെ ഇവ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്. പുതിയ 200 രൂപ നോട്ടുകള്‍ വരുന്നതോടെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാനൂരിലെ അതിക്രമം; കണ്ണൂരില്‍ ഇന്ന് ക്വാറികള്‍ പണിമുടക്കും

കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

Published

on

പാറമട, ക്രഷർ ഉത്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മുഴുവൻ ക്വാറി, ക്രഷർ യൂണിറ്റുകളും ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

ക്വാറികൾക്ക് നേരെയുള്ള അക്രമം തുടർന്നാൽ അനിശ്ചതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ക്വാറി ഉടമകൾ പറയുന്നു. സബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനവുമായി ക്രഷർ ഉടമകൾ മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ക്വാറികൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ലോറി തടഞ്ഞ് പ്രതിഷേധം തുടരുകയാണ്.

2023-ലെ വിലയിൽ നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ ക്വാറിയുടമകള്‍ വിലയീടാക്കുന്ന അവസ്ഥയാണുള്ളതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. യോഗതീരുമാനങ്ങൾ അംഗീകരിക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ച് ഉത്പന്നങ്ങളുമായി പുറപ്പെട്ട ലോറികളാണ് പാനൂർ സ്റ്റോൺ ക്രഷറിന് മുന്നിൽ തടഞ്ഞത്.

Continue Reading

kerala

കർഷകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കൊടിക്കുന്നിൽ സുരേഷ്

Published

on

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.

നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Continue Reading

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

Trending