Connect with us

kerala

ശ്രദ്ധേയമായി സാദിഖലി തങ്ങളുടെ സൗഹൃദ ഇഫ്താര്‍

ലഹരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം

Published

on

ഐക്യത്തിന്റെ സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍. ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പൊതുവായ കാര്യങ്ങളില്‍ സമുദായം ഒന്നിച്ചിരിക്കണം എന്നാണ് മുന്‍കാല നേതാക്കള്‍ കാണിച്ച മാതൃകയെന്നും വിഭാഗീയതയിലേക്ക് പോകുമായിരുന്ന പല വിഷയങ്ങളിലും സംയമനത്തോടെ ഇടപെടാന്‍ നമുക്ക് സാധിച്ചത് ഇത്തരം സൗഹൃദ വേദികളിലൂടെയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലഹരിയുടെ അതിപ്രസരത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ മതപണ്ഡിതര്‍ രംഗത്തിറങ്ങണം. ധാര്‍മികമായ പാഠങ്ങളിലൂടെ മാത്രമേ അധാര്‍മ്മികതയില്‍നിന്നുള്ള മുക്തി സാധ്യമാവുകയുള്ളൂ.

ലഹരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ ഗവണ്‍മെന്റിന് പോലും യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം. മതപണ്ഡിതന്മാര്‍ക്ക് ബിരുദം നല്‍കുമ്പോള്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെക്കുറിച്ചുള്ള പരിജ്ഞാനം കൂടി കോഴ്സിന്റെ ഭാഗമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഇടപെട്ട രീതി ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കിയത്. അക്കാര്യത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തില്‍ സമാധാനം ഉറപ്പുവരുത്തി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം പ്രബല ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കുണ്ട്. കാലങ്ങളായി തുടരുന്ന ഈ ഐക്യം ഇനിയും തുടരണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജാഗ്രത വേണമെന്നും സമൂഹത്തിന് ആത്മവിശ്വാസം നല്‍കാന്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഐ.ഐ മജീദ് സ്വലാഹി, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി അബ്ദുസ്സലാം, പി. മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ടി.കെ അശ്‌റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, കെ.കെ കുഞ്ഞിമൊയ്തീന്‍, പി. ഉണ്ണീന്‍, എഞ്ചി. പി. മമ്മദ് കോയ, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, കമാല്‍ വരദൂര്‍, സി.എ.എം.എ കരീം, ഉമര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി. മമ്മൂട്ടി, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമന്‍, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, ടി.പി.എം ജിഷാന്‍, പി.കെ നവാസ് സംബന്ധിച്ചു.

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പോക്‌സോ കേസ്; യുവ പാസ്റ്റര്‍ പിടിയില്‍

കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്.

Published

on

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവ പാസ്റ്റര്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്. പൊലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. ന്യൂ ജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ഇയാള്‍. 2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറില്‍ നിന്ന് പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിലെ കിങ്‌സ് ജനറേഷന്‍ സഭയിലെ പാസ്റ്ററാണ് 37കാരനായ ഇയാള്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു

പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്

Published

on

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിയെ ജ്യേഷ്ഠന്‍ രാഹുലാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending