Connect with us

kerala

രാഷ്ട്രീയത്തിലേക്കില്ല; ചാണ്ടി ഉമ്മന്‍ യോഗ്യന്‍, പാര്‍ട്ടി തീരുമാനിക്കട്ടെ- അച്ചു ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം

Published

on

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സഹോദരന്‍ ചാണ്ടി ഉമ്മന്‍ യോഗ്യനാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ചെല്ലാം തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം അത് തിരുത്തി കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വന്ന ബസ്

നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ 10.50നാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ബസ്‌ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കില്ല.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വെല്‍ഡിങ് സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം എന്നാണ് സംശയിക്കുന്നത്. കടയിലെ തൊഴിലാളികള്‍ അത്ഭുതകരമായി
രക്ഷപ്പെട്ടു.

Continue Reading

kerala

എം എം ലോറന്‍സ് അന്തരിച്ചു

95 വയസ്സായിരുന്നു.

Published

on

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Continue Reading

kerala

യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാശ്രമം; യുവാവ് മരിച്ചു

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു.

Published

on

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

Continue Reading

Trending