വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ അന്തിമഫല പ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിപാറ്റ് ആദ്യം എണ്ണിയാല്‍ അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങള്‍ വൈകിയേ വരൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടെണ്ണലിന് മുമ്പ് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് പാളിച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
ഇന്നലെ മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നല്‍കിയ ഹര്‍ജിയാണ് അവധിക്കാല ബെഞ്ച് തള്ളിയത്.