Connect with us

film

‘ഉലകനായകൻ’ എന്ന് ഇനി വിളിക്കരുത്, ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; അഭ്യര്‍ഥനയുമായി കമൽഹാസൻ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.

Published

on

ലകനായകന്‍, ആണ്ടവര്‍… തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന് വിളിപ്പേരുകള്‍ ഏറെയായിരുന്നു. എന്നാല്‍ ഇനി തന്നെ ഇത്തരം പേരുകളില്‍ വിളിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.

”ഉലകനായകന്‍ പോലുള്ള വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും സന്തോഷം തോന്നിയിരുന്നു. കലാകാരന്‍ കലയ്ക്ക് മുകളിലേക്ക് ഉയരാന്‍ പാടില്ല. എന്റെ കുറവുകളെക്കുറിച്ചും മെച്ചപ്പെടാനുള്ള ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് വിശേഷണങ്ങളും സ്ഥാനപ്പെരുകളുമെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്” കമല്‍ ഹാസന്‍ പറഞ്ഞു.
ഉലകനായകന് പകരമായി തന്നെ കമല്‍ ഹാസനെന്നോ കമല്‍ എന്നോ എകെ എന്നോ വിശേഷിപ്പിച്ചാല്‍ മതി. മനോഹരമായ കലയെ സ്‌നേഹിക്കുന്നവനായി നിങ്ങള്‍ക്കൊപ്പം തുടരാനും തന്റെ ലക്ഷ്യത്തോട് വിശ്വസ്തത പുലര്‍ത്താന്‍ വേണ്ടിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാണ് കമല്‍ ഹാസന്റെ കുറിപ്പില്‍ പറയുന്നത്. നേരത്തെ നടന്‍ അജിത് കുമാറും തന്റെ വിശേഷണങ്ങള്‍ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു. തല എന്നാണ് താരം അറിയപ്പെട്ടിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറര്‍ തകര്‍പ്പന്‍ ട്രെയിലറുമായ് ‘ഹലോ മമ്മി’ !

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും.

Published

on

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, റാണ ദഗ്ഗുബതി എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്ത ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ട്രെയ്ലര്‍ രംഗങ്ങള്‍ ഇതിനൊടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹാങ്ങ് ഓവര്‍ ഫിലിംസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാന്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹലോ മമ്മി’. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് സ്വന്തമാക്കിയത്.

സാന്‍ജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ‘ആസ്പിരന്റ്‌സ്’, ‘ദി ഫാമിലി മാന്‍’, ‘ദി റെയില്‍വേ മെന്‍’ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സരിഗമ മ്യൂസിക്ക് മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കിയ ചിത്രത്തിലെ ‘റെഡിയാ മാരന്‍’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. മൂ.രിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ & മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Continue Reading

film

ഇത്തവണ റൊമാന്‍സ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അര്‍ജുന്‍ അശോകന്‍. ‘ആനന്ദ് ശ്രീബാല’ ഈ വെള്ളിയാഴ്ച എത്തുന്നു.

ഇത്തവണ റൊമാൻസ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അർജുൻ അശോകൻ. ‘ആനന്ദ് ശ്രീബാല’

Published

on

മലയാളത്തിലെ യുവ നടന്മാരിലൊരാളായ അര്‍ജ്ജുന്‍ അശോകന്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങള്‍ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അര്‍ജ്ജുന്‍ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമന്‍, ‘ഭ്രമയുഗം’ത്തിലെ തേവന്‍, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ എവിടെയും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനെ പ്രേക്ഷകര്‍ക്ക് കാണാനാവില്ല.

2012-ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ജ്ജുന്‍ അശോകന്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ല്‍ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ല്‍ ആന്റണിയായ് പ്രത്യക്ഷപ്പെട്ടു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീംമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അര്‍ജ്ജുനെ തേടിയെത്തി. വരത്തന്‍, മന്ദാരം, സ്റ്റാന്‍ഡ് അപ്പ്, അണ്ടര്‍ വേള്‍ഡ്, വോള്‍ഫ്, ജാന്‍ എ മന്‍, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേര്‍, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

നവംബര്‍ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. റൊമാന്‍സ്, കോമഡി, നായകന്‍, പ്രതിനായകന്‍, കാമുകന്‍ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ അര്‍ജ്ജുന്‍ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അര്‍ജ്ജുന്‍ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്‍ന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അര്‍ജ്ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Continue Reading

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ പറയാത്ത് കാര്യങ്ങള്‍ പൊലീസ് ഉന്നയിക്കുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്നും തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും
സിദ്ദിഖ് പറയുന്നു. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതി നടി ഉന്നയിച്ചിട്ടില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.

 

 

Continue Reading

Trending