Connect with us

News

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്പെയിനും

അയര്‍ലന്‍ഡ് പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.

Published

on

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും.മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലാന്‍ഡും സ്‌പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രാഈലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.

നോര്‍വേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ആ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളെല്ലാം നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ഏറ്റെടുക്കും.’ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ആഴ്ചകളില്‍ ഈ സുപ്രധാന ചുവടുവെപ്പില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഞങ്ങളോടൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാരമാര്‍ഗം ഫലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. അത്തരമൊരു നടപടിയിലൂടെ അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന്‌നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.

kerala

കൈക്കൂലികുപ്പിയുമായി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്

Published

on

കൊച്ചിയില്‍ മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ബാറുകളിലേക്കും ഔട്ടലെറ്റുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയര്‍ഹൗസില്‍ നിന്നാണ്. തൃപ്പൂണിത്തുറ വെയര്‍ഹൗസില്‍ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

kerala

ഭിന്നശേഷി വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്

Published

on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് അമല്‍ ചന്ദ്, മിഥുന്‍, അലന്‍ ജമാല്‍, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ഡിസംബര്‍ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മര്‍ദനമേറ്റത്. ‘ഇടിമുറി’യെന്ന് ഇരട്ട പേരുള്ള യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവര്‍ത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Continue Reading

News

രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെച്ച് സാദിഖലി തങ്ങള്‍

ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖ് അലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു

Published

on

ഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ കൗണ്‍സില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അതോടൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയവും സൗഹദൃവും പങ്കുവെക്കുകയും ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ പ്രതീക്ഷാ നിര്‍ഭരമാണെന്നും കൂടുതല്‍ ഒത്തിണക്കത്തോടെ, മനോഹരമായൊരു രാജ്യം നമുക്ക് കെട്ടിപ്പടുക്കാമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending