gulf
എത്രപേര്‍ക്ക് കിട്ടി നോര്‍ക്കയുടെ അയ്യായിരം; രണ്ടു ലക്ഷത്തോളം അപേക്ഷ ഫ്രീസറില്‍
. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല
ദാവുദ് മുഹമ്മദ്
കണ്ണൂര്‍: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ ഫ്രീസറില്‍. അപേക്ഷ നല്‍കി കാത്തിരിക്കുന്ന മൂന്ന് ലക്ഷത്തോളം പേരില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഏഴുമാസം കഴിഞ്ഞിട്ടും സഹായം നല്‍കിയത്. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല.
ജനുവരി ഒന്നിനും മാര്‍ച്ച് 22നും ഇടയില്‍ നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികള്‍ക്കാണ് നോര്‍ക്ക റൂട്‌സ് വഴി സര്‍ക്കാര്‍ 5000രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇതിനുള്ള അപേക്ഷ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയാണ് സ്വീകരിച്ചത്. മെയ് അഞ്ചുവരെ മൂന്ന് ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ഇതില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഇതുവരെ സഹായം ലഭിച്ചത്. മറ്റുള്ളവര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. പ്രവാസികളില്‍ നിന്ന് പാസ് പേര്‍ട്ട് കൈക്കലാക്കി ഏജന്റുമാര്‍ വ്യാജ അപക്ഷകള്‍ സമര്‍പ്പിക്കുന്നതിനാല്‍ വില്ലേജ് ഓഫീസ് വഴി പരിശോധന നടത്തുമെന്ന് നേരത്തെ നോര്‍ക്ക പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതും കാര്യക്ഷമായി നടത്തിയിട്ടില്ല. പ്രവാസികളുടെ അപേക്ഷയില്‍ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയവര്‍ക്കാണ് സഹായം ലഭിക്കാത്തതെന്നാണ് നോര്‍ക്കയുടെ വിശദീകരണം. എന്നാല്‍ നാട്ടിലുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ നിരവധി പേര്‍ക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം നല്‍കുമെന്ന് നോര്‍ക്ക അറിയിച്ചു. എന്നാല്‍ പുതിയ അപേക്ഷ സ്വീകരിക്കില്ല. ഇതുവരെ അമ്പത് കോടി രൂപ പ്രവാസികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് നോര്‍ക്ക പിആര്‍ഒ സലിന്‍ മാങ്കുഴി അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലബാറില്‍ നിന്നാണ്. ഇതില്‍ ഏറിയ പങ്കും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ്. മലപ്പുറത്ത് 18512 പേര്‍ക്കും കോഴിക്കോട് 14211 പേര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുമാത്രം ഒന്നരലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പകുതി പോലും വിതരണം ചെയ്യാന്‍ നോര്‍ക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
സഹായം ലഭിച്ചവര്‍ ജില്ലതിരിച്ച്
തിരുവനന്തപുരം8452
കൊല്ലം8884
പത്തനംതിട്ട2213
കോട്ടയം2460
ആലപ്പുഴ5493
എറണാകുളം2867
പാലക്കാട്6647
തൃശൂര്‍10830
ഇടുക്കി523
കോഴിക്കോട്14211
മലപ്പുറം18512
വയനാട്1281
കണ്ണൂര്‍11006
കാസര്‍കോട്6621
gulf
വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരാള്‍കൂടി; വരുന്നു, റിയാദ് എയര്‍
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
gulf
“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്‌റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്‌മദ് സഹ്‌റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
GULF
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്
ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
kerala3 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
india3 days agoതമിഴകത്ത് ചരിത്രം സൃഷ്ടിച്ച് മുസ്ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം
-
Cricket3 days ago51 കോടി! ലോകകിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

