Connect with us

kerala

യൂത്ത് ലീഗ്, എം.എസ്.എഫ് ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തു

Published

on

കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേഷ പ്രകാരം താഴെ പറയുന്നവരെ വിവിധ ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തതായി അതത് ഘടകങ്ങള്‍ അറിയിച്ചു. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂര്‍, മുഫീദ തസ്‌നി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും നജ്മ തബ്ശിറയെ സെക്രട്ടറിയായും നിയമിച്ചു. ദേശീയ എംഎസ്എഫിലേക്ക് ലതീഫ് തുറയൂരിനെ വൈസ് പ്രസിഡണ്ടായും നോമിനേറ്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാടിനു സമീപം ചക്രവാത ചുഴിയായി ദുര്‍ബലമായി. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

Continue Reading

kerala

വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

Published

on

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍ അനിരുദ്ധ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

 

Continue Reading

kerala

തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; കിട്ടേണ്ടത് 6143 കോടി, അനുവദിച്ചത് 211 കോടി

തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി.

Published

on

തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട 6143 കോടി രൂപയിൽ 211 കോടി മാത്രം അനുവദിച്ച് മേനി നടിച്ച് ധനമന്ത്രി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഏതോ പുതിയ ഫണ്ട് അനുവദിച്ചു എന്ന രീതിയിലാണ് ധനവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർബന്ധമായും ഓരോ മാസവും അനുവദിക്കേണ്ട ജനറൽ പർപ്പസ് ഗ്രാന്റിന്റെ സെപ്തംബർ മാസത്തെ വിഹിതം മാത്രമാണ് ഈ 211 കോടി. സെപ്റ്റംബർ ആദ്യവാരം തദ്ദേശസ്ഥാപനങ്ങൾക്ക് അവകാശമായി ലഭിക്കേണ്ട വിഹിതം രണ്ടുമാസം വൈകി നൽകി എന്ന് മാത്രം. ഈ വർഷത്തെ രണ്ട് ഗഡുക്കൾക്ക് പുറമേ കഴിഞ്ഞ വർഷത്തെ മൂന്ന് ഗഡുക്കളും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിന് പുറമെ ജൂലൈയിൽ അനുവദിക്കേണ്ട സാധാരണ വിഹിതമായ 2582 കോടിയും കഴിഞ്ഞവർഷം അനുവദിക്കാൻ ബാക്കിയുള്ള 2928 കോടി രൂപയും ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ല. ഇതെല്ലാം ചേർത്ത് 6143 കൂടി അനുവദിക്കേണ്ട സ്ഥാനത്ത് വെറും 211 കോടി അനുവദിച്ചു എന്ന് മാത്രം. ഇത്രമേൽ തദ്ദേശസ്ഥാപനങ്ങളുടെ പണം കവർന്നെടുത്ത ഒരു സർക്കാർ കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ പ്രാദേശിക സാധാരണ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. വാസ്തവത്തിൽ, സർക്കാരിന്റെ സാമ്പത്തിക കുരുക്കിൽ വഴിമുട്ടി നിൽക്കുന്ന തദ്ദേശഭരണകൂടങ്ങളെ പരിഹസിക്കുകയാണ് സർക്കാർ.

Continue Reading

Trending