Connect with us

News

തടവുകാരെ കൈമാറാതെ ഇസ്രാഈലുമായി ഒരു ചര്‍ച്ചക്കുമില്ല: ഹമാസ്

. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

തിരിച്ചു വിളിച്ച തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈലുമായി ഇനി ഒരു സംഭാഷണത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാന്‍ സമ്മതിച്ച ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുവരെ മധ്യസ്ഥര്‍ വഴി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് മഹ്മൂദ് മര്‍ദവി വ്യക്തമാക്കി.

ഇസ്രാഈലി തടവുകാരുടെയും മൃതദേഹങ്ങളുടെയും മോചനത്തിന് പകരമായി വിട്ടയക്കാമെന്ന് പറഞ്ഞ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പുള്ള ഒരു നടപടിയെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുന്നില്ല. മധ്യസ്ഥര്‍ ഇടപെട്ടാലും ശത്രുക്കളുമായി അത്തരമൊരു കൈകോര്‍ക്കലിന് ഞങ്ങള്‍ തയ്യാറല്ല ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം 3 തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. പകരം ഇസ്രാഈല്‍ ജയിലില്‍നിന്ന് വിട്ടയച്ച 620 തടവുകാരെ തിരിച്ചുവിളിക്കുകയും മോചിപ്പിക്കുന്നത് നീട്ടിവച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തടവുകാരെ ഹമാസ് പൊതുപരിപാടി നടത്തി വിട്ടയക്കുന്നത് മനുഷ്യത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് മോചിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പൊതുവേദിയില്‍ അവരെ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ രീതിയിലാണെന്നും നെതന്യാഹുവിന്റെ ഓഫിസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഗസ്സയിലെ നുസൈറത്തില്‍ മൂന്ന് ഇസ്രാഈല്‍ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങില്‍ അതിലൊരാള്‍ ഹമാസ് സേനാംഗങ്ങള്‍ക്ക് ചുംബനം നല്‍കുന്നത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ തീരുമാനം. ഇസ്രാഈലിലെ ജയിലില്‍ നിന്ന് 620 തടവുകാരെ മോചിപ്പിച്ച് ബസില്‍ കയറ്റി ഫലസ്തീനിലേക്ക് യാത്ര തുടങ്ങിയിരുന്നു. ഇതിനിടെയാണ് അവരെ തിരിച്ചുവിളിച്ചത്. എന്നാല്‍, ഇസ്രാഈല്‍ ആരോപണം തെറ്റാണെന്നും തടവുകാരെ വിട്ടയക്കുന്നതില്‍ ഒഴിഞ്ഞുമാറാനുള്ള നീക്കമാണെന്നും ഹമാസ് ആരോപിച്ചു.

അതിനിടെ, ഗസ്സയില്‍ ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കുമെന്നും യുദ്ധത്തിലൂടെ ലക്ഷ്യങ്ങളെല്ലാം നേടുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 620 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവച്ച ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇതോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രതിസന്ധിയിലായി. അതിനിടെ, വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല

Published

on

കോട്ടയം : കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാനില്ല.

കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ഭരണങ്ങാനത്ത് ജര്‍മന്‍ ഭാഷ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

വയനാട്ടില്‍ ആഡംബര കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍.

Published

on

വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.

Continue Reading

News

ഗസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തി

ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.

Published

on

ഗസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഗസ്സക്ക് സഹായവുമായി ഫ്രീഡം ഫ്‌ലോട്ടില്ല കൂട്ടായ്മയുടെ ആസൂത്രണത്തില്‍ വന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഫ്രീഡം ഫ്‌ലോട്ടില്ലയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ച് ഡ്രോണ്‍ കപ്പലിന്റെ ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.

ആക്രമണത്തിന് കുറച്ച് നേരം മുന്‍പ് പുറപ്പെട്ട കപ്പലില്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 30 ഓളം അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ സംഘടന അറിയിച്ചു. കപ്പലിന്റെ വൈദ്യുതി സംവിധാനവും ആശയവിനിമയ സംവിധാനവും നിലച്ചതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലേക്കുള്ള മുഴുവന്‍ സഹായങ്ങളും കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞു വെച്ചിരിക്കെയാണ് ഫ്‌ലോട്ടില്ല കൂട്ടായ്മ കപ്പല്‍ മാര്‍ഗം സഹായം എത്തിക്കാന്‍ തീരുമാനിച്ചത്.

Continue Reading

Trending